എന്നുമെൻ പുസ്തകത്താളിൽ
മിന്നി മറയുന്ന വെളിച്ചമാണ് സൗഹൃദം
ദു:ഖത്തിൻ ആഴത്തിൽ നിന്നെന്നെ
പിടിച്ചുയർത്തിയതും സൗഹൃദം
കാലമേറെ കഴിഞ്ഞാലും മായാതെ
വെളിച്ചമേകുന്നുവെൻ സൗഹൃദം
നന്മകൾ നിറഞ്ഞയെൻ ജീവിതം
സഫലമാക്കുന്നു സൗഹൃദം
വിജയപരാജയങ്ങളിൽ എന്നും
കൈ പിടിച്ചുയർത്തുന്നു സൗഹൃദം
പ്രഭയാർന്ന പൊൻകിരണത്താൽ
എന്നിൽ നിറയുന്നു സൗഹൃദം