എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നല്ല സുഹൃത്തുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല സുഹൃത്തുക്കൾ


ചങ്ങാതിമാരായ പൊന്നു മുയലും ചിന്നുമുയലും ഒരു കാട്ടിൽ താമസിച്ചിരുന്നു.തൊമ്മൻകഴുതയ്ക്ക് ഇവരുടെ സ്നേഹം ഇഷ്ടപ്പെട്ടില്ല. ഇവരെ പിണക്കാൻ കഴുത ഒര് സൂത്രം ഒപ്പിച്ചു.ഈ സൂത്രങ്ങളെല്ലാം കാണുന്ന ഒരാളായിരുന്നു പൊന്നൻ കാക്ക.സത്യമെല്ലാം പൊന്നൻ കാക്ക പറഞ്ഞപ്പോൾ തൊമ്മി കഴുതയെ എങ്ങനെയെങ്കിലും പറ്റിക്കണമെന്ന് മൂവരും തീരുമാനിച്ചു. അവർ പറഞ്ഞു.തൊമ്മൻ കഴുതേ, നിന്റെ പൂർവ്വികർക്ക് പറക്കാൻ കഴിയുമായിരുന്നു. നിനക്ക് പറക്കണമെങ്കിൽ നീ ഒരു മാസം ജലപാനമില്ലാതെ കഠിനവ്രതം എടുക്കണം. തൊമ്മൻ ഇവർ പറഞ്ഞത് അപ്പടി വിശ്വസിച്ചു.പട്ടിണി കിടന്ന് ഒര് കോലമായി. അവസാനം സങ്കടത്തോടെ ചോദിച്ചു. എനിക്കെന്താ ചിറക് മുളയ്ക്കാത്തത്? അതോ ഞങ്ങളെ പിരിക്കാൻ നോക്കിയതിന് തിനക്ക് ഞങ്ങൾ തന്ന ശിക്ഷയാ. അതു കേട്ട തൊമ്മൻ കഴുത മിണ്ടാതെ തല താഴ്ത്തി. ചിന്നുവും പൊന്നുവും പണ്ടത്തെപോലെ ചങ്ങാതിമാരായി കഴിഞ്ഞു. അവർ പിന്നെ വേറെ ആരെയും അവരുടെ ചങ്ങാത്തത്തിൽ ചേർത്തില്ല

ബിൻസി വിത്സൺ
6A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കഥ