എൽ.എം.എസ്എൽപി.എസ്.വക്കം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1849 ലാണ് ഈ സ്കൂൾ തുടങ്ങിയതെന്ന് രേഖകളിൽ നിന്നും അറിയുന്നു. ഡോക്ടർ ജെ എസ് ഡാനിയലിന്റെ അച്ഛനും കുടുംബവുമാണ് വക്കത്ത് ആദ്യമായി എത്തിച്ചേർന്ന ക്രിസ്ത്യൻ കുടുംബം. സുവിശേഷ പ്രചരണവും വൈദ്യ വൃത്തിയും നടത്തിവന്ന ആ കുടുംബം സ്കൂൾ സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിൽ തന്നെ ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് അവർ അവിടെ ഒരു ഓല ഷെഡ് കെട്ടി കുടിപ്പള്ളിക്കൂടം പോലെ ആരംഭിക്കുകയും എല്ലാ ജാതിയിൽ പെട്ട ആളുകൾക്കും പ്രവേശനം നൽകുകയും ചെയ്തു. ആദ്യകാലങ്ങളിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.1952 നുശേഷം മൂന്നാം ക്ലാസും. 1965 ശേഷം നാലാം ക്ലാസും ആരംഭിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. 1806 ലണ്ടൻ മിഷൻ സൊസൈറ്റി ( എൽ എം എസ്) തെക്കൻ തിരുവിതാംകൂറിൽ വിദ്യാഭ്യാസ മതപ്രചരണത്തിനായി അവരുടെ പ്രവർത്തനങ്ങൾ തുടങ്ങുകയും 1947 തിരുവിതാംകൂർ ഇടവകയും 1959 ദക്ഷിണ കേരള മഹാ ഇടവക രൂപീകൃതമായി. ഈ രണ്ടിനെയും ആദ്യകാല ബിഷപ്പ് റൈറ്റ് റവറന്റ് എച്ച് എ ലഗ്ന ആയിരുന്നു.