മഹാമാരി വരും നാളിൽ
നമ്മളൊന്നായി മനസ്സുകൾ ചേർത്തു നിൽക്കുക
നാം വീട്ടിൽ ഇരുന്നുപഠിക്കും
നാം വീട്ടിലിരുന്ന് കളിക്കും
സർക്കാർ നിർദ്ദേശം പാലിക്കുക നാം.
വ്യക്തിശുചിത്വം വേണം
കൈകൾ നന്നായി കഴുകണം
പുറത്തു പോകാതിരിക്കണം
കൊറോണയെ തുരത്തണം
ഓരോ അടിയും മുന്നോട്ട്
ഒരൊറ്റ ലക്ഷ്യം മാത്രം,
കൊല്ലുക, കൊല്ലുക, കൊറോണയെ.
കരുതലോടെ ഇരിപ്പു നാം
ഭീതിയല്ല,പുച്ഛമല്ല,
ജാഗ്രതയോടെ ഇരിപ്പു നാം
ഒറ്റക്കെട്ടായി മുന്നേറുക നാം
കരങ്ങൾ കൂപ്പി,കരങ്ങൾ അടിച്ചു
അഭിനന്ദനം മാലാഖമാർക്ക്
അഭിനന്ദനം വൈദ്യൻ മാർക്ക്
അഭിനന്ദനം ആരോഗ്യ സേവകർക്ക്
ഇനി വിശ്വാസികളെല്ലാം വീടിനുളളിൽ
ആഘോഷങ്ങളെല്ലാം അകത്തിരുന്ന്
ആരാധന എല്ലാം മനസ്സിനുള്ളിൽ
പഠിച്ചും,കളിച്ചും, ചിരിച്ചും,
ജാഗ്രതയോടെ ഇരിപ്പു നാം
ഒരൊറ്റ ലക്ഷ്യം മാത്രം
കൊല്ലുക കൊല്ലുക കൊറോണ..........