എൻ ഐ എം എൽ പി എസ് പേരാമ്പ്ര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയിൽ പേരാമ്പ്ര ടൗണിൻെറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എൻ.ഐ.എം.എൽ.പി.സ്കൂൾ പേരാമ്പ്ര.1929 ൽ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരിൽ ആരംഭിച്ച മാപ്പിള എൽ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എൻ.ഐ.എം.എൽ.പി.സ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിൻെറ സ്ഥാപക ശ്രമങ്ങൾക്ക് ചുക്കാൻപിടിച്ചത് പേരാമ്പ്രയിൽ വിദ്യഭ്യാസ പ്രവർത്തനങ്ങൾക്ക് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത സാമൂഹ്യപ്രവർത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്.1943 ജൂൺ ഒന്നിന് നുസ്രത്തുൽ ഇസ്ലാം മദ്രസ്സ എന്ന പേരിൽ എൻ കെ കു‍ുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂൾ മാറ്റി.1975 ൽ സ്കൂൾ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിൻെറ ഭൗതിക സാഹചര്യങ്ങൾ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യർഹമാണ്.സ്കൂളിൻെറ പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചത് 2010 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.​​​എം എ ബേബി അവർകളാണ്.നിലവിൽ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബിൽഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീ‍ഡിയം ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.