എൻ എ എൽ പി എസ് എടവക/ പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

അറിവിൻറെ അക്ഷരമുറ്റത്തേക്ക് മധുരം നുകരാൻ പൂമ്പാറ്റകൾ വന്നില്ല....... പുത്തനുടുപ്പിൻ്റെയും പുത്തൻ ബാഗിൻ്റെയും സുഗന്ധവുമില്ല.......അമ്മയുടെ കൈപിടിച്ച് ഉള്ള കരച്ചിൽ ഇല്ല ....വർണാഭമായ ബലൂണുകൾ പാറിപ്പറന്നില്ല .... എങ്ങും ശാന്തം....... പല കോർണറുകളിൽ സ്ക്രീനുകൾക്ക്  മുൻപിലിരിക്കുന്ന അധ്യാപകർ മാത്രം.....

ഈ മഹാമാരിയും നമ്മൾ അതിജീവിക്കും

കോവിഡ്-19 ലോഹ മഹാമാരിയിൽ ഈ വർഷവും സരസ്വതി ക്ഷേത്രത്തിൻറെ ആരംഭം കുറിച്ചത് ഓൺലൈൻ വേദിയിലൂടെ സാങ്കല്പിക പ്രവേശനോത്സവത്തിലൂടെയായിരുന്നു. കഴിഞ്ഞ അധ്യയന വർഷം ഓൺലൈൻ പഠനങ്ങളിലൂടെ കഴിഞ്ഞു പോയപ്പോൾ ഈ വർഷവും പ്രതീക്ഷകൾ മാത്രം ബാക്കിയായി അതേപടി ഓൺലൈൻ പഠനം തുടർന്നു കൊണ്ടിരിക്കുകയാണ്.

എടവക നാഷണൽ എൽ പി സ്കൂൾ വരും തലമുറകളെ സ്വീകരിച്ചത് ഓൺലൈനിലൂടെ  വ്യത്യസ്തമായ പരിപാടികൾ സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിച്ചു കൊണ്ടായിരുന്നു. പ്രാർത്ഥനകൊണ്ട് ആരംഭിച്ച പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് മാനന്തവാടി നിയോജക മണ്ഡലം എംഎൽഎ ബഹുമാനപ്പെട്ട ശ്രീ ഒ ആർ കേളു  അവർകളായിരുന്നു . കോവിഡ് സാഹചര്യത്തിൽ ഒട്ടനവധി പരിമിതികൾ നിന്നാണ് ഈ വർഷത്തെ അധ്യായന വർഷം ആരംഭിക്കുന്നത്. ഇതിൻ്റെ പോരായ്മകളും പരിമിതികളും  മനസ്സിലാക്കി കൊണ്ട് വിദ്യാഭ്യാസ പുരോഗതിക്കായി നമ്മൾ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകണം എന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം പറയുകയുണ്ടായി . പരിപാടിയിൽ പത്തൊമ്പതാം വാർഡ് മെമ്പർ ശ്രീമതി ഉഷാ വിജയൻ  അധ്യക്ഷത വഹിച്ചു.

തുടർന്ന് മുഖ്യ അതിഥിയായി എത്തിയത് ബത്തേരി മണ്ഡലം എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളായിരുന്നു. COVID  വ്യാപന സാഹചര്യത്തിൽ വിദ്യാർത്ഥികൾ വീടുകളിൽനിന്ന് അധ്യാപകരുടെ നിർദ്ദേശങ്ങളും മാതാപിതാക്കളുടെ സഹായത്തോടെയു പഠനത്തിൽ മികവു പുലർത്തി നാളെയുടെ വാഗ്ദാനങ്ങൾ ആകാൻ കഴിയട്ടെ എന്നാശംസിക്കുകയും ചെയ്തു.

തുടർന്ന് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രദീപ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ ശ്രീ വിജോൾ,  സ്കൂൾ മാനേജർ സി. മിനി പാപ്പച്ചൻ, സീനിയർ സൂപ്രണ്ട് ശ്രീ  sreelan sir,  മാനന്തവാടി BRC പ്രോജക്ട് കോഡിനേറ്റർ മുഹമ്മദലി sir, ദേശീയ സംസ്ഥാന അവാർഡ് ജേതാവ് ശ്രീ എൻ വി ജോർജ് മാസ്റ്റർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ മംഗലശ്ശേരി മാധവൻ മാസ്റ്റർ, സിനിമാ സംവിധായകൻ ശ്രീ നിതിൻ ലൂക്കോസ്,  സിനിമാ നടൻ ശ്രീ നിധിൻ ജോർജ്,  പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീ സാദിർ തലപ്പുഴ, പിടിഎ പ്രസിഡൻറ് ശ്രീ ബിജു കുന്നുർ,   എം പി ടി എ പ്രസിഡണ്ട് നിഷ അനിൽ തുടങ്ങിയ രാഷ്ട്രീയ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തികൾ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

നാഷണൽ എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും ഉന്നത പദവികളിൽ എത്തിച്ചേർന്ന വരുമായ സിസ്റ്റർ സിജിന,  ശ്രീ വള്ളിയാട് മമ്മൂട്ടി ഹാജി, ശ്രീ ജയൻ വൈദ്യർ , ഫാദർ ടോമി, ദേശീയ കായിക അവാർഡ് ജേതാവ് വിഷ്ണു പി കെ,  എന്നിവരും എല്ലാവിധ ആശംസകളും അറിയിച്ചു.

തുടർന്ന് സ്കൂളിലെ മുഴുവൻ അധ്യാപകരും സ്വയം പരിചയപ്പെടുത്തി മുഴുവൻ വിദ്യാർഥികൾക്കും നല്ലൊരു അധ്യയനവർഷം നേരുകയും ചെയ്തു . തുടർന്ന് ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഓരോരുത്തരായി അവരെ പരിചയപ്പെടുകയും വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.  സീനിയർ വിദ്യാർഥികളുടെ വർണാഭമായ കലാപരിപാടികളും ഓൺലൈൻ വേദിയിലൂടെ അരങ്ങേറി പ്രവേശനോത്സവത്തിന് ഉണർവ് നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ബഹുമാനപ്പെട്ട സിസ്റ്റർ സിനി ഫ്രാൻസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കറി ശശികുമാർ നന്ദിയും രേഖപ്പെടുത്തി.