ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മാന്നാർ

മാന്നാർ , ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ സംസ്ഥാന പാത 6-ൽ സ്ഥിതി ചെയ്യുന്ന ഒരു സെൻസസ് പട്ടണമാണ് . ഇത് ബെൽ മെറ്റൽ ടൗൺ എന്നും അറിയപ്പെടുന്നു. മാന്നാർ. സെൻസസ് ടൗൺ. വിളിപ്പേര്: ബെൽ മെറ്റൽ ടൗൺ.

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മാന്നാറിനെപ്പറ്റി പ്രചാരത്തിലുള്ള ഐതിഹ്യം ഇങ്ങനെയാണ്. കൃതയുഗത്തിൽ ജീവിച്ചിരുന്ന രഘുവംശത്തിൽപ്പെട്ട മാന്ധാതാവ് ചക്രവർത്തി പ്രജാക്ഷേമത്തിനുവേണ്ടി 100 യാഗങ്ങൾ നടത്തുകയുണ്ടായി. പ്രസ്തുത യാഗത്തിലൊന്ന് തൃക്കുരട്ടി ക്ഷേത്രപരിസരത്തു വച്ചായിരുന്നു. ഈ യാഗത്താൽ പ്രസിദ്ധമായ സ്ഥലമായതുകൊണ്ട് അദ്ദേഹം ഈ സ്ഥലത്തിന് മാന്ധാതാപുരം എന്നു പേരുനൽകി. പിൽക്കാലത്ത് ഇത് ലോപിച്ച് മാന്നാർ എന്ന പേര് പ്രചാരത്തിലാവുകയും ചെയ്തു എന്നാണ് സ്ഥലനാമ ഐതിഹ്യം. ക്രിസ്തുവർഷാരംഭത്തിൽ അറബിക്കടൽ മാന്നാർ ഉപഗ്രാമത്തെ സ്പർശിച്ചു കിടന്നിരുന്നുപോലും. കുരട്ടി (കടലുരുട്ടി), തൃപ്പെരുംതറ (തൃപ്പെരുന്നുറെ), ചാല (ചാലൈ) തുടങ്ങിയ സ്ഥലനാമങ്ങൾ ഇതിനു തെളിവാണ്. പ്രദേശത്തെ മണ്ണിന്റെ ഘടനയും, ഭൂഗർഭ ലക്ഷ്യങ്ങളും ഈ അഭിപ്രായത്തോടു യോജിക്കുന്നവയാണ്.


വ്യവസായങ്ങൾ

ഗാന്ധി സ്മാരക നിധിയുടെ കീഴിലുള്ള ഖാദി വ്യവസായ കേന്ദ്രങ്ങൾ, ഒരു കാലത്ത് "കേരളത്തിലെ ഗൾഫ് " എന്നറിയപ്പെട്ടിരുന്ന അലിൻഡ് സ്വിച്ച് ഗിയർ എന്നിവ മാന്നാറിലെ വലിയ മുതൽമുടക്കുള്ള വ്യവസായങ്ങൾ ആണ്. പരമ്പരാഗതമായ ഓട് കൊണ്ടും ചെമ്പു കൊണ്ടും ഉള്ള വ്യവസായങ്ങൾ മാന്നാറിന്റെ സവിശേഷതയാണ്. "സ്വാമിയുടെ കട" എന്ന പേരിൽ അറിയപ്പെടുന്ന പി ആർ എം ലക്ഷ്മണ അയ്യർ അസോസിയേറ്റ്സ് മണികളുടെ നിർമ്മാണത്തിൽ പ്രസിദ്ധമാണ്.


ആരാധനാലയങ്ങൾ

സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള എണ്ണമറ്റ ശിവക്ഷേത്രങ്ങളും ദ്രാവിഡ ആരാധനാ കേന്ദ്രങ്ങളും ഈ ഭാഗത്തു കാണപ്പെടുന്നുണ്ട്, ത്രിക്കുരട്ടി ശിവക്ഷേത്രം(ക്ഷേത്രത്തിലെ പുരാണ കഥകളെ ആസ്പദമാക്കി ഉള്ള തടികളിൽ ഉള്ള ശില്പകലകളാൽ പുകഴ് പെറ്റതാണ്), കുട്ടമ്പേരൂർ ഭഗവതി ക്ഷേത്രം(ക്രോഷ്ട മുനിയുടെ ചിതൽ പുറ്റും, അമ്പലത്തിലെ കൊത്തുപണികളും പ്രശസ്തമാണ്), ഐതിഹ്യമാലയിലടക്കം പരാമർശമുള്ള മഹാവിഷ്ണുവിൻ്റെ പൂർണകായ പ്രതിഷ്ഠയുള്ള തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, ഇരമത്തൂർ പാട്ടമ്പലം ദേവീ ക്ഷേത്രം, തളിയിൽ വിഷ്ണുക്ഷേത്രം,വിഷവർഷേരിക്കര ശ്രീ സുബ്രഹ്മണ്യമഹാവിഷ്ണു ക്ഷേത്രം, വിഷവർഷേരിക്കര ഊരുമഠം ഭദ്രകാളി ക്ഷേത്രം,കുരട്ടിക്കാട് പാട്ടമ്പലം ദേവി ക്ഷേത്രം, കോട്ടുവിള ഭദ്രകാളി കുടുംബക്ഷേത്രം,കുരട്ടിക്കാട് മണിപ്പുഴ ശ്രീ മഹാദേവർ ക്ഷേത്രം, മാമ്മൂട്ടിൽ ശ്രീ പരബ്രഹ്മമൂർത്തി ക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭഗവതി ക്ഷേത്രം, രക്തേശ്വരി, കരിങ്കാളി പ്രതിഷ്ഠയുള്ള മാന്നാർ ഓടാട്ട് കുടുംബ ദേവീ ക്ഷേത്രം, പാവുക്കര സെന്റ്പീറ്റേഴ്സ് ചർച്ച് (1498-ൽ വാസ്കോഡിഗാമ മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ച ലത്തീൻ കത്തോലിക്കാ വിഭാഗത്തിലെ ആദ്യത്തെ പള്ളിയാണിത്),പരുമല പള്ളി, ഇരമത്തൂർ മുഹിയുദ്ദിൻ പള്ളി(മലിക്ദിനാറും സംഘവുമാണ് ഈ പള്ളി സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു).


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

മാന്നാർ Govt lp സ്കൂൾ, നായർ സമാജം ഹയർ സെക്കന്റ്ററി സ്കൂൾ,ശ്രീ ഭുവനേശ്വരി ഹയർ സെക്കന്റ്ററി സ്കൂൾ