എൻ എസ് എസ് യു പി സ്ക്കൂൾ പള്ളുരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാല്,അഞ്ച് ക്ളാസുകൾ അടങ്ങിയ ഒരു മിഡിൽ സ്കൂൾ 1926ന് ശ്രീമാൻ ചിറയിൽ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. അദ്ദേഹമായിരുന്നു സ്കൂളിന്റെ ആദ്യത്തെ മാനേജർ. പിന്നീട് ശ്രീമാൻ ചേളായിൽ കൃഷ്ണൻ ഇളയിടം മാനേജരായി വന്നു.പതിനഞ്ചോളം അദ്ധ്യാപികാദ്ധ്യാപകർ ഉണ്ടായിരുന്നു. 1951ൽ ശ്രീമാൻ വട്ടത്തറ ഗോവിന്ദമേനോനെ സ്കൂൾ മാനേജരായി തിരഞ്ഞെടുത്തു. എല്പി & യുപി സ്കൂളായി 1946ൽ പ്രവർത്തനം തുടങ്ങിയ ഈ സ്കൂൾ 70-ാം വാർഷികം ആഘോഷിച്ചു. 1956 ജനുവരി 30-ാം തീയതി എൻ.എസ്.എസ് കോര്പറേറ്റ് മാനേജ്മെന്റിന് വിട്ടുകൊടുത്തു. ശ്രീമതി എം.അമ്മിണിക്കുട്ടി ടീച്ചറായിരുന്നു അന്നത്തെ ഹെഡ്മിസ്ട്രസ്.