എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തായി മഠത്തിൽകാവിലമ്മയുടെ അനുഗ്രഹവർഷം കൊണ്ട് ഉജ്ജ്വലതേജസ്സോടെ വിരാജിക്കുകയാണ് മഹത്തായ നായർ സർവ്വീസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശ്യംഖലയിൽ പ്പെട്ട കുന്നന്താനം എൻ എസ് എസ് ഹയർസെക്കൻററി സ്കുൾ . 23-05-1921 ൽ ആണ്കുന്നന്താനം സ്കുൾ സ്ഥാപിതമായത് . 23-05-1921 ൽ തിരുവല്ല കോടതിയിൽ വക്കീലായിരുന്ന മല്ലപ്പള്ളി മുരണി ശ്രീ ഗോവിന്ദപ്പിള്ളയും കുന്നന്താനത്തെ നാട്ടുപ്രമാണിയും ഭുവുടമയും ആയിരുന്ന ശ്രീ കൊണ്ടൂർ കടുത്താനം കൃഷ്ണൻനായരും ചേർന്നാണ് സ്ക്കൂളിന് ബീജാവാപം ചെയ്തതത്. ശ്രീ കൃഷ്ണൻനായർ വിദ്യാലയത്തിനു വേണ്ടി രണ്ടര ഏക്കർസ്ഥലം സൗജന്യമായി നൽകി .12കുട്ടികൾ മാത്രമായിട്ടാണ് ഈ സ്കുൾ ആരംഭിച്ചത്.ആദ്യത്തെ ഹെ‍ഡ് മാസ്റ്റർ ശ്രീ കാട്ടുർ രാഘവപ്പണീക്കരായിരുന്നു .ശ്രീ . പി .ജി ശങ്കരനാരായണപിള്ളയാണ്ഈ സ്കുൂൾ എൻ .എസ്.എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തത്.1972ൽ ഓഡിറ്റോറിയം പണികഴിപ്പിച്ചു . .04-06-1948 ൽ ഹൈസ്കുളായി ഉയർന്നു. 1998ൽ ഇത് ഹയർസെക്കൻററിസ്കുൂളായി ഉയർന്നു..