എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുനലൂർ കൊല്ലം ജില്ലയിലെ ഒരു പ്രധാന പട്ടണം ആണ് എന്റെ നാട് പുനലൂർ .കിഴക്കൻ മേഘയിൽ തമിഴ്നാട് സംസ്ഥാനവുമായി ഏറ്റവും സമീപം സ്ഥിതി ചെയുന്ന നഗരം ആണ് പുനലൂർ . കൊല്ലം നഗരത്തിൽ നിന്നും 45 കിലോമീറ്റർ വടക്കുകിഴക്കും തിരുവനന്തപുരംനഗരത്തിൽ നിന്നും 65 കിലോമീറ്റർ വടക്കും . പത്തനംതിട്ട യിൽ നിന്നും 50 കിലോമീറ്റരറും ആണ് പുനലൂർ അക്ഷാംശം 76.92 ഡിഗ്രീ കിഴക്കും 9 ഡിഗ്രീ വടക്കും ആണ് പുനലൂർ. കടൽനിരപ്പിൽ നിന്ന് 34 മീറ്റർ ഉയരത്തിൽ ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പട്ടണത്തിലെ പ്രധാന സന്ദർശന സ്ഥലങ്ങൾ പുനലൂർ പേപ്പർ മിൽ‍സ് (1888ൽ ഒരു ബ്രിട്ടീഷുകാരൻ സ്ഥാപിച്ചത്, ഇന്ന് ഡാൽമിയ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ), കല്ലടയാറിനു കുറുകെ ഉള്ള പുനലൂർ തൂക്കുപാലം എന്നിവയാണ്. പുനലൂർ ഇന്ന് നഗരസഭാ ഭരണത്തിൻ കീഴിലാണ്. പുതുതായി രൂപികരിച്ച പുനലൂർ താലൂക്കിന്റെ ആസ്ഥാനം ആണ് പുനലൂർ. പുനലൂർ എന്ന പേര് വന്നത് പുനൽ , ഊര് എന്നീ തമിഴ് വാക്കുകളിൽ നിന്നാണ്. പുനൽ എന്നാൽ വെള്ളം എന്നും ഊര് എന്നാൽ സ്ഥലം എന്നും അർത്ഥം. അതിനാൽ പുനലൂർ എന്നാൽ വെള്ളം ഉള്ള സ്ഥലം എന്നർത്ഥം . കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.

തമിഴ്നാട്ടിൽ നിന്നും വരുമ്പോൾ വീണ്ടും കാണുന്ന ആൾപാർപ്പുള്ള സ്ഥലമായതു കൊണ്ടാണ് ( പുന എന്നാൽ വീണ്ടും, ഊരു എന്നാൽ ഗ്രാമം എന്നുമാണ്) പുനലൂർ എന്ന പേരുവന്നതെന്നാണ് മറ്റൊരു പക്ഷം. ജല നഗരം എന്നർത്ഥം വരുന്ന കൊല്ലത്തെ നഗരമാണ് പുനലൂർ. പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നും അറിയപ്പെടുന്നു. പുനലൂരിലെ തൂക്കുപാലം ഇത്തരത്തിലെ തെക്കേ ഇന്ത്യയിലെ ഒരേയൊരു തൂക്കുപാലം ആണ്. ആൽബർട്ട് ഹെന്റി എന്ന ബ്രിട്ടീഷ് എഞ്ചിനീയർ 1877-ൽ കല്ലടയാറിനു കുറുകേ നിർമ്മിച്ച ഈ തൂക്കുപാലം 2 തൂണുകൾ കൊണ്ട് താങ്ങിയിരിക്കുന്നു. വാഹനഗതാഗതത്തിന് മുൻപ് ഈ തൂക്കുപാലം ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഇത് ഒരു സ്മാരകം ആയി നിലനിർത്തിയിരിക്കുന്നു. (ഇന്ന് ഈ പാലത്തിലൂടെ വാഹനഗതാഗതം ഇല്ല). പാലത്തിന്റെ നിർമ്മാണം 6 വർഷം കൊണ്ടാണ് പൂർത്തിയായത്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് തെൻ‌മല(21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ),അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ )എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്. പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്. മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു.

പുനലൂർ തൂക്കുപാലം
പതിമൂന്നു കണ്ണറ പാലം
തെന്മല ഇക്കോ ടൂറിസം