എൻ.സി.സി/ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


നാഷണൽ കേഡറ്റ് കോർപ്സ് ( എയർ വിങ്)

TROOO NO 16 GHSS AZHOOR.

1(K)AIR WING NCC TVM. Ji

       ഇന്ത്യയിലെ പ്രഥമ  യുവജന സംഘടന യായ നാഷണൽ കേഡറ്റ് കോറിൻ്റെ (എയർവിങ് വിഭാഗം ത്തിൻ്റെ ) ഒരു ട്രൂപ്പ് GHSS അഴൂരിൽ 2005 ൽ നിലവിൽ വന്നു. ബഹു DDG (ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻസിസി , ബ്രിഗേഡിയർ OA ജയിംസ് സാർ ഉദ്ഘാടനം ചെയ്തു രാജ്യത്തിന് സമർപ്പിച്ചു. എയർ വിങ് എൻസിസി ഉള്ള  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏക വിദ്യാലയമാണ് GHSS  AZHOOR. ഈ ട്രൂപ്പിൻ്റെ ആദ്യത്തെ  എൻസിസി ANO അസോസിയേറ്റ് എൻസിസി ഓഫീസർ ശ്രീ ഷാജി PJ HSA സോഷ്യൽ സയൻസ് ആയിരുന്നു. 2012 മുതൽ സെക്കൻ്റ് ഓഫീസർ ആയ ശ്രീ ഷിഹാബ്ദീൻ എസ് ആണ് ചാർജ് നോക്കി വരുന്നത്.

       ഐക്യവും അച്ചടക്കവും (UNITY AND DISCIPLINE) എന്ന മൂല മന്ത്രം ( MOTTO) ഉയർത്തിപ്പിടിച്ച് കൊണ്ടുള്ള എൻസിസി യുടെ പ്രവർത്തനം ആഴൂർ സ്കൂളിൻ്റെ മുഖ ഛായ തന്നെ മാറ്റി.

പ്രാഥമിക പരിശീലനം, ക്യാമ്പ് പരിശീലനം , സാഹസിക പരിശീലനം, സാമൂഹിക സാന്ത്വന പ്രവർത്തനങ്ങളിൽ ഊന്നിയ പരിശീലനങ്ങളും ആയി മുന്നോട്ട് പോകുന്ന എൻസിസി, നമ്മുടെ സ്കൂളിൽ നിന്ന് എൻസിസി യിൽ ജോയിൻ ചെയ്ത നിരവധി കേഡറ്റുകൾക്ക് സേനകളിൽ ജോലിയും,എൻജിനീയറിങ്,പോളിടെക്നിക്, നഴ്സിംഗ് കോഴ്സുകൾക്ക് അഡ്മിഷനും, ചീഫ് മിനിസ്റ്റർ സ്കോളർഷിപ്പ്, സഹാറ സ്കോളർഷിപ്പുകൾ നേടുന്നതിനും , യൂണിറ്റ് തല, ഗ്രൂപ് തല , ദേശീയ തല ക്യാമ്പുകളിൽ പങ്കെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.

       നമ്മുടെ സ്കൂളിൽ നിന്നും 14 NCC കേഡറ്റുകൾ കര സേനയിലെ വിവിധ ബ്രാഞ്ചുകളിൽ ജോലി ചെയ്ത് വരുന്നു. 2014  ൽ നമ്മുടെ സ്കൂളിലെ 2    സീനിയർ ഡിവിഷൻ കേഡറ്റുകളായ കേഡറ്റ് ശ്യാംമോഹൻ, രാഹുൽ ദേവ് എന്നിവർ എയറോ മോഡലിംഗ് ട്രെയിനിങ് പൂർത്തിയാക്കി, എയർ വിങ് എൻസിസി യുടെ ഉന്നത ദേശീയ ക്യാമ്പ് ആയ വായു സൈനിക ക്യാമ്പിൽ പങ്കെടുത്ത് എയറോ മോഡലിംഗ് മത്സരത്തിൽ പങ്കെടുത്ത് മെഡൽ നേടുവാൻ കഴിഞ്ഞിട്ടുണ്ട്.

2014 ലിൽ ജൂനിയർ ഡിവിഷൻ കേഡറ്റ് സർജൻറ് ആദർഷ് എസ് എസ് ന് സംസ്ഥാന തലത്തിൽ  എൻസിസി യുടെ   ഏറ്റവും ഉയർന്ന സ്കോളർഷിപ്പ് ആയ ചീഫ് മിനിസ്റ്റർ സ്കോളർഷിപ്പ് ലഭിച്ചു.

2015 ൽ ജൂനിയർ ഡിവിഷൻ കേഡറ്റുകളായ ആരതി എസ് , വൈഷ്ണവി, റോഷ്‌ന എന്നിവർക്ക് എൻസിസിയുടെ സഹാറ സ്കോളർഷിപ്പ് നേടുവാൻ കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ സ്കൂളിലെ മികച്ച പ്രകടനം കാഴ്ച വെച്ച 30 ഓളം എൻസിസി കേഡറ്റുകൾക്ക് ദേശീയ ക്യാമ്പുകളിൽ പങ്കെടുത്ത് എസ്എസ്എൽസി പരീക്ഷക്ക് 10% ഗ്രേസ് മാർക്ക് നേടുവാൻ കഴിഞ്ഞിട്ടുണ്ട്. നാളിതുവരെ നമ്മുടെ സ്കൂളിൽ നിന്ന് എൻസിസി യിൽ എൻറോൾ ചെയ്ത് 70% കേഡറ്റ് കൾക്കും ട്രിവാൻഡ്രം ഇൻ്റർനാഷണൽ എയർപോർട്ടിൽ വെച്ചും, എറണാകുളം നേവൽ ബേസ് വെച്ചും ഫ്ലയിങ് ട്രെയിനിങ് പൂർത്തിയാക്കി യിട്ടുണ്ട്.        2015 മുതൽ ആരംഭിച്ച

എൻസിസി യുടെ പ്രാഥമ നാഷണൽ ഗെയിംസിൽ നമ്മുടെ സ്കൂളിലെ 3 കേഡറ്റുകൾക്ക് കേരള ലക്ഷദ്വീപ് കണ്ടിജൻ്റ് ടീമിൽ ഇടം നേടുവാനും ഡൽഹിയിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുക്കുവനും, മികച്ച പ്രകടനം കാഴ്ച വെക്കുവാനും കഴിഞ്ഞിട്ടുണ്ട്.

എല്ലാ അക്കാദമിക വർഷങ്ങളിലും സ്വാതന്ത്ര്യ ദിനാചരണം, റിപ്പബ്ലിക്ക് ദിനാചരണം എൻസിസി യൂടെ നേതൃ തത്തിൽ നടത്തി വരുന്നു. റിപ്പബ്ലിക് ദിനാഘോഷ ത്തോട് അനുബന്ദിച്ച്, റാങ്കിങ് സെറിമണി ( മികച്ച പ്രകടനം കാഴ്ച വെക്കുന്ന കേഡറ്റ് കൾക്ക് അവാർഡും റാങ്ക് വിതരണം ) നടത്തി വരുന്നു. പ്രഥമ റാങ്കിങ് സെറിമണി 2013 ലെ പ്രിൻസിപ്പൽ ആയ ശ്രീമതി ബിജു ടീച്ചർ ഉദ്ഘാടനം ചെയ്തു.

സ്വച്ച് ഭാരത് അഭിയാൻ, പുനീത് സാഗർ അഭിയാൻ എൻസിസി യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. ജൂൺ 21 ഇൻ്റർനാഷണൽ യോഗാ DAY ആയും,

ഒക്ടോബർ 2 ഗാന്ധി ജയന്തിയും, ഒക്ടോബർ 8th എയർഫോഴ്സ് ഡേ ആയും,ജൂലായ് 27 APJ അബ്ദു ദുൽക്കലാം ( മുൻ രാഷ്ട്രപതി)സ്മൃതി ദിനമായും, നവംബർ നാലാമത്തെ ഞായർ എൻസിസി day ആയും, വിവിധ പരിപാടികളോടെ ആഘോഷിച്ചു വരുന്നു.

ഓണം, ക്രിസ്തുമസ്സ്, ബക്രീദ് , ആഘോഷങ്ങൾ ആചരിക്കുകയും, ആശംസകൾ പരസ്പരം കൈമാറുകയും ചെയ്ത് വരുന്നു. നമ്മുടെ സ്കൂളിന് സമീപം പ്രവർത്തിച്ച് വരുന്ന വൃദ്ധ സദനത്തിൽ എൻസിസി കേഡറ്റുകൾ സന്ദർശിക്കുകയും , പരിസരം വൃത്തിയാക്കുകയും, അവരോടൊപ്പം സമയം ചിലവഴിച്ചു വേണ്ട സഹായങ്ങളും ആശംസ കളും കൈമാറി വരുന്നു. 3 വർഷത്തിൽ ഒരു ക്രിസ്തുമസ് ആഘോഷം വൃദ്ധസദനത്തിൽ വെച്ച് എൻസിസി യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.

പ്രളയ ബാധിതരെ സഹായിക്കുന്നതിൽ എൻസിസി യുടെ ആഭിമുഖ്യത്തിൽ 2 വർഷം പ്രളയ ബാധിത തർക്ക് ഒരു കൈത്താങ്ങ് ( സ്നേഹസ്പർഷം) പദ്ധതി എൻസിസി നടപ്പാക്കി.

"https://schoolwiki.in/index.php?title=എൻ.സി.സി/_പ്രവർത്തനങ്ങൾ&oldid=1571524" എന്ന താളിൽനിന്ന് ശേഖരിച്ചത്