സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് വേണ്ട സ്ഥലം ശ്രീ .കുര്യൻ വട്ടക്കാവിൽ അവരുകളാണ് സംഭാവന ചെയ്തത് .ഹരിജനങ്ങളും ഗിരിജനങ്ങളും തിങ്ങിപ്പാർക്കുന്ന ഇവിടം ഒരു കുടിയേറ്റ മേഖല കൂടിയാണ് .മുള്ളരിങ്ങാട് നദിയുടെ തീരത്തു തലക്കോട്  വെള്ളക്കയം റോഡിൻറെ അരികത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .വണ്ണപ്പുറം പഞ്ചായത്ത് രൂപം കൊണ്ടപ്പോൾ സ്കൂൾ ടി പഞ്ചായത്തിന്റെ കീഴിലായി .ആദ്യ കാലത്തു അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു .2010 ൽ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങളും സർക്കാർ ഏറ്റെടുത്തതോടെ ഈ വിദ്യാലയവും ഒരു ഗവണ്മെന്റ് സ്കൂളായി മാറ്റപ്പെട്ടു .