എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/മാനവരാശിയുടെ അന്തകൻ

Schoolwiki സംരംഭത്തിൽ നിന്ന്
മാനവരാശിയുടെ അന്തകൻ
     മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു വൈറസാണ് കൊറോണ
       കഴിഞ്ഞ വർഷം ഡിസംബറിൽ മധ്യചൈനയിലെ വൂഹാൻ എന്ന നഗരത്തിലാണ് കൊറോണയുടെ ഉൽഭവം നഗരത്തിലെ ചന്തയിൽ വിൽപ്പനക്കു വച്ചിരുന്ന വവ്വാലിന്റെയോ മറ്റൊ മാംസത്തിൽ നിന്നാണ് വൈസ് പകർന്നത് എന്ന് അനുമാനിക്കുന്നു നീണ്ട 76 ദിവസത്തെ കഷ്ടതകൾക്കു ശേഷം 4632 ജീവനെടുത്തുകൊണ്ട് കൊറോണ അവിടെ നിന്ന് വിടവാങ്ങി .ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും കെറോണ നിഴൽ പതിപ്പിച്ചു.1ലക്ഷത്തിലധികം പേർക്ക് ജീവൻ വെടിയേണ്ടി വന്നു.മരണസംഖ്യ യിൽ മുൻപിൽ നിൽക്കുന്നത് അമേരിക്കയാണ്‌.രണ്ടും മൂന്നും സ്ഥാനങ്ങളിൽ സ്പേയ്നും ഇറ്റലിയും നില ഉറപ്പിച്ചിരിക്കുന്നു.ഇന്ത്യയിൽ 480 മരണമാണ് ഏപ്രിൽ 17 വരെ രേഖപ്പെടുത്തിയിട്ടുള്ളത്.14378 പേരിൽ രോഗം സ്ഥിതീകരിച്ചിരിക്കുന്നു.

പനി,ചുമ,ജലദോഷം, ക്ഷീണം എന്നിങ്ങനെ പലരിലും പല രീതിയിലാണ് രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. രോഗം പകരാതിരിക്കാൻ സമ്പർക്കം ഒഴിവാക്കുക യാണ് ഏറ്റവും അനിവാര്യം.പുറത്തു പോകുമ്പൊൾ മാസ്ക്ക് ധരിക്കുക രോഗ ലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും ധരിക്കുക. ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവോം ഉപയോഗിച്ച് വൃത്തിയായി കഴുകുക. രോഗലക്ഷണങ്ങൾ ഉള്ളടവർ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കണം . കഴിയുന്നതും വീട്ടിൽ നിന്നും പുറത്തുപോകാതിരിക്കുക. മറ്റുള്ളരാജ്യങ്ങളെ വച്ചു നോക്കുമ്പോൾ ഇന്ത്യയിലെ രോഗബാധിതരുടെ എണ്ണം കുറയാനുള്ള പ്രധാനകാരണം രോഗം തിരിച്ചറിഞ്ഞപ്പോൾ തന്നെ വേണ്ട നടപടികൾ ഉടനടി പ്രാരോഗികമാക്കിയതുകൊണ്ടാണ്. ഇന്ത്യ ഗവൺമെൻ്റ് രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും എടുത്തതു കൊണ്ടാണ്.പ്രക്യതിയുടെ തിരിച്ചടികൾ വരുമ്പോഴാണ് മനുഷ്യർ നാം എത്ര നിസ്സാരരാണെന്ന് തിരിച്ചറിയുന്നത് . ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു കഴിഞ്ഞ രണ്ടു വർഷങ്ങളായി ഉണ്ടായ പ്രളയം . എന്നാൽ മനുഷ്യൻ ഇതെല്ലാം മറക്കുകയും നിസ്സാര മായ കാര്യങ്ങളെ ചൊല്ലി തമ്മിൽ വഴക്കിടുകയും ചെയ്യുന്നു.കൊറോണ എന്ന മഹാമാരി നമ്മെ ഓർമ്മപ്പെടുത്തുന്നത് ഈ യാഥാർഥ്യമാണ്.തുടർച്ചയായ ഈ ദുരന്തങ്ങൾ നമ്മെ ഈ യാഥാർത്ഥ്യം കൂടി ബോധ്യപ്പെടുത്തുന്നു ഏതെന്നാൽ ഒറ്റയ്ക്കല്ല ഒരുമിച്ച് നിന്നാൽ എന്തും നേരിടാമെന്ന്.


നയന കെ.എസ്
7B എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം