എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പ്രകൃതിയുടെ രക്ഷാ മനുഷ്യന്റെ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്

{

പ്രകൃതിയുടെ രക്ഷാ മനുഷ്യന്റെ രക്ഷ

നോഹരമായ ഈ ഭൂമിയിൽ ഒരു സൃഷ്ടിയായ മനുഷ്യന്റെ ഭുവസത്തിന് ഭീഷണി ഉയർന്നുകൊണ്ടിരിക്കുന്നു, അനുനിമിഷം വഷളായി കൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ഇന്ന് കുറച്ചൊന്നുമല്ല. ഈ പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനും അവയ്ക്കുള്ള പരിഹാരങ്ങളും ജനങ്ങളെ അറിയിക്കുവാനും വർഷംതോറും ജൂൺ അഞ്ചാം തീയതി നാം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. പച്ചപ്പും ശുദ്ധവായുവും ശുദ്ധജലവും ഒക്കെയുള്ള ആരോഗ്യകരമായ ഒരു പരിസ്ഥിതിയുടെ പുനർ സൃഷ്ടിക്കായി അതു നമ്മെ ആഹ്വാനം ചെയ്യുന്നു.

         പരിസ്ഥിതി ദിനത്തിന്റെ പ്രസക്തി ഒരു പ്രദേശത്തെയോ ഏതാനും രാജ്യങ്ങളെയും മാത്രമായി ഒതുങ്ങുന്നില്ല. മുഴുവനായി ബാധിക്കുന്ന ഒരു ആഗോള പ്രശ്നമായി അത് മാറിക്കഴിഞ്ഞു. വനനശീകരണം മലിനീകരണം വ്യവസായവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. 
             ഇതിൽ പ്രധാന പങ്കു വഹിക്കുന്ന അതിലൊന്ന് പരിസരശുചിത്വം ആണ്. പരിസരം  വൃത്തിഹീനം ആക്കി ഇടുന്നതിൽ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്. പ്ലാസ്റ്റിക്  മാലിന്യങ്ങൾ പരിസരത്തേയ്ക്  വലിച്ചെറിയുന്നത് മണ്ണിലേക്ക് വെള്ളം ഊർന്നു  ഇറങ്ങുന്നത്തിന്  തടസ്സമാകുന്നു. പ്രകൃതിയിൽ മനുഷ്യൻ എന്തുമാകാമെന്ന ചിന്തയ്ക്ക് ഉദാഹരണമാണ്. മനുഷ്യൻ കാരണം വംശനാശം സംഭവിക്കുന്ന ജീവികൾ,  അതിൽ ഒന്നാമതാണ് ഡോഡോ പക്ഷികൾ മൗറീഷ്യൻ ദ്വീപുകളിൽ മാത്രമായിട്ട് കണ്ടുവരുന്ന ഒരു  പക്ഷിയാണിത്. മനുഷ്യനോട് പെട്ടെന്ന്       ഇണങ്ങുന്ന ഈ  പക്ഷികളെ ഇറച്ചിക്കുവേണ്ടി കൊന്നൊടുക്കി. ഡോഡോ  പക്ഷികളുടെ വംശനാശം തോടെ അവിടെയുള്ള ഒരു ഇനത്തിനും മരത്തിന്റെ മരണമണി മുഴങ്ങി ഡോഡോ പക്ഷികൾ കഴിച്ചശേഷം കാഷ്ഠിക്കുന്ന വിത്തുകൾ മാത്രമേ മുളയ്ക്കർ  ഉള്ളൂ. മറ്റൊന്ന് വനനശീകരണം
      മരങ്ങൾ മുറിക്കുന്നതിന് കൂടെ നമുക്ക് ലഭിക്കുന്ന ശുദ്ധവായു മഴ എന്നിവയെല്ലാം തടസ്സമാകുന്നു. മനുഷ്യൻ ഭൂമിയിൽ ഒരു അധികപ്പറ്റാണ് എന്ന ചിന്ത പലപ്പോഴും  ഉയർന്നിട്ടുണ്ട്. അധികപ്പറ്റ് അല്ല, പക്ഷേ ഭൂമിയെ സംരക്ഷിക്കാനുള്ള ചുമതല മനുഷ്യർക്കാണ്. അത് അവൻ നിർവഹിക്കേണ്ടത് അത്യാവശ്യമാണ്.   
നന്ദന എസ്
7 എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം