എൻ.എസ്.എസ്.ഹൈസ്കൂൾ ചൊവ്വള്ളൂർ/ ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

= " हिन्दी क्लब ।"

ആമുഖം

" हिन्दी क्लब ।"

ഇന്ത്യയിൽ പ്രധാനമായും സംസാരിക്കുന്ന ഇന്തോ-ആര്യൻ ഭാഷയാണ് ഹിന്ദി.ഭാഷയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സംസ്ഥാനങ്ങൾ രൂപം കൊണ്ടതെങ്കിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും ഒരു പൂമാലയിലെ കണ്ണികളെ കോർക്കുന്ന ചരടുപോലെ ഒരുമിച്ചു നിർത്തിയിരിക്കുന്നത് ഹിന്ദി ഭാഷ തന്നെയാണെന്നു പറയാം.ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കോത്താരി കമ്മിഷൻ ദേശിയോദ് ഗ്രഹനത്തിന് വേണ്ടി ഒരു ത്രിഭാഷാ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞിട്ടുണ്ട്.അതായത് മാത്യഭാഷ യൊടൊപ്പം വിശ്വഭാഷയായ ഇംഗ്ലീഷും ഭാരതത്തെ ആകെ ഒരുമിച്ച് നിർത്തുന്നതിന് ഹിന്ദിയും ഒരു കുട്ടി പഠിച്ചിരിക്കേണ്ടതാണ്.പഠനപിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പോലും ഹിന്ദി ഭാഷയിൽ പ്രാവീണ്യം നേടുകയും അവരെ ഹിന്ദി ഭാഷയുടെ പ്രചാരകരാക്കി മാറ്റുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഹിന്ദി ക്ലബ്ബിലുള്ളത്.UP,HS ലെ എല്ലാ കുട്ടികളും ഹിന്ദി ക്ലബ്ബ് അംഗങ്ങളാണ്.മാതൃഭാഷാ കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ഹിന്ദി ഭാഷയും കുട്ടികൾക്ക് എളുപ്പം ആക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വിദ്യാർത്ഥി കളും ഇതിൽ സക്രിയമായി പങ്കെടുക്കുന്നു.

ലക്ഷ്യം

  • ഹിന്ദി ഭാഷയിൽ സർഗ്ഗാത്മക പ്രവർത്തനങ്ങൾ നടത്താനും അവ ഹിന്ദി ഭാഷയിൽ തന്നെ ഒരു വലിയ സദസ്സിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കഴിവുണ്ടാക്കുക.
  • ഹിന്ദി അസംബ്ലി,ഹിന്ദി മാധ്യമത്തിലൂടെയുള്ള ദിനാചരണങ്ങൾ ,കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി കവിതാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുക.
  • പാഠപുസ്തകങ്ങളിലെ ഹിന്ദി പദങ്ങളുടെ usage പഠിക്കുകയും പദങ്ങൾശേഖരിച്ച് ഹിന്ദി നിഘണ്ടു നിർമ്മിക്കാൻ വേണ്ട പരിശീലനം നൽകുക
  • പ്രശസ്തമായ ഹിന്ദി സാഹിത്യ രചനകളെയും സാഹിത്യകാരന്മാരെയും പരിചയപ്പെടുത്തൽ.
  • ഹിന്ദി ക്ലബ്ബ് അംഗങ്ങങ്ങളുടെ സംസാരഭാഷ ക്ലബ്ബ് യോഗത്തിൽ ഹിന്ദിയിലായിരിക്കുക.
  • ഹിന്ദി ഭാഷയിൽ കഥ,കവിത,നിരൂപണം,സാഹിത്യസ്യഷ്ടികൾ രചിക്കാനുള്ള അവസരംം നൽകക.

പ്രവർത്തന റിപ്പോർട്ട്

  • സെപ്തംബർ 14 ഹിന്ദി ദിനം സമുചിതമായി ഓൺലൈനായി ആചരിച്ചു.അറാം ക്ലാസ്സുകാരിയായ അലിനയുെട ഓൺലൈൻ ഹിന്ദി പ്രഭാഷണവുമണ്ടായിരുന്നു.
  • സ്വാതന്ത്ര്യദിനാചരണത്തിൽ ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ഹിന്ദി ഭാഷയിൽ പ്രസംഗം,കവിത,ദേശഭക്തിഗാനം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
  • ഹിന്ദി ഗ്രാമർ എളുപ്പത്തിൽ കുട്ടികൾക്ക് സ്വയത്തമാക്കുന്നതിന് Hindi Grammar Checker എന്ന പ്രസന്റേഷൻ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.
  • കുട്ടികളുടെ ഹിന്ദി സമ്മേളനം,ഹിന്ദി സർവ്വമത പ്രാർത്ഥന,കുട്ടികളുടെ വിവിധ ഹിന്ദി പരിപാടികൾ തുടങ്ങിവ Google Meet ലൂടെ നടത്തി.
  • നിഘണ്ടു നിർമ്മാണം, അക്ഷരവൃക്ഷം  തയ്യാറാക്കൽ, വാക്യ പിരമിഡ് നിർമ്മാണം, ചിത്രം വരയ്ക്കൽ, കവിതാരചന, കഥ രചന തുടങ്ങിയവ നടന്നു
  • ഹിന്ദി ക്ലബ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രേംചന്ദ് ജന്മദിനം,ഹിന്ദി ദിനം, സ്വാതന്ത്ര്യ ദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ നടത്തപ്പെട്ടു.
  • സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികൾ അനായാസേന ഹിന്ദിയിൽ ആശയവിനിമയം നടത്താനും ‍‍ഡിബേറ്റുകളിൽ പങ്കെടുക്കാനും തുടങ്ങി.
  • ഹിന്ദി ഭാഷാപഠനം സുഗമമാക്കുന്നതിന് സ്കൂളിൽ പുതുതായി ആരംഭിച്ച "സുരീലി ഹിന്ദി" എന്ന പരിപാടി വാർഡ് മെമ്പർ ശ്രീ.ജോർജ്ജുകുട്ടി ഉദ്ഘാടനം ചെയ്തു.
  • "സുരീലി ഹിന്ദി"യിലൂടെ കുട്ടികൾ ഹിന്ദിയെ ഇഷ്ടപ്പെടാനും ഹിന്ദിയിലുള്ള മികച്ച സ്യഷ്ടികൾ വായിക്കാനും മനസ്സിലാക്കാനും തുടങ്ങി.
" हिन्दी क्लब ।"
" हिन्दी क्लब ।"
" हिन्दी क्लब ।"
" हिन्दी क्लब ।"