എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025-26

ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3 2025 രാവിലെ10മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. ഹയർ സെക്കൻഡയറി സീനിയർ അസിസ്റ്റൻറ് ശ്രീമതി സീമ ടീച്ചർ അധ്യക്ഷ ആയ മീറ്റിങ്ങിൽ,എച്ച് . എസ്. സീനിയർ അസിസ്റ്റൻറ് ശ്രീ. ഹരിശങ്കർ സർ സ്വാഗതവും ,പി . റ്റി എ . പ്രസിഡൻറ് ശ്രീ അശോക് കുമാർ ഭദ്ര ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. മീറ്റിങ്ങിൽ 10 എ യിലെ മയൂഖ അനുഷ്ക പുതിയ കുട്ടികൾക്ക് പ്രേവേശനഗാന ദൃശ്യ ആവിഷ്കരണം നടത്തി . മധുര പലഹാര വിതരണത്തോടെ കുട്ടികളെ ക്ലാസ്സുകളിലെക്കു അയച്ചു.





ലോക പരിസ്ഥിതി ദിനം ജൂൺ 5 , 2025

പ്രത്യേക അസംബ്ലി ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി . കുട്ടികളൾ എല്ലാം വലതു കൈയിൽ പച്ച റിബൺ കെട്ടി . ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം നൽകികൊണ്ട് ,സ്കൂളിൽ ഇനി തീർന്നു പോകുന്ന പ്ലാസ്റ്റിക് പേനകളുടെ ഉപയോഗം ഒഴിവാക്കി മഷി പേനകൾ ഉപയോഗിക്കാൻ ഹെഡ് മിസ്ട്രസ് നിർദേശം നല്കി .10A കുട്ടികൾ ടീച്ചറിന് പോസ്റ്റർ നല്കി പോസ്റ്റർ മത്സരം ഉത്ഘാടനം നടത്തി . കല്പവൃക്ഷം ആയ തെങ്ങ് ഹെഡ് -മിസ്ട്രസ് ശ്രീമതി. എം. ശ്രീദേവി ടീച്ചർ പരിസ്ഥിതിക്ലബ് കൺവീനർ ശ്രീമതി ലത ടീച്ചറിന് നൽകി ഉത്ഘാടനവും നടത്തി. ടീൻസ് ,സീഡ് ,റെഡ്ക്രോസ്സ് ,എൻ. എസ്. എസ്. ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു.

പോസ്റ്റർ മത്സര ഉദ്ഘാടനം
തൈ നടുന്നു

സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾ കൊണ്ടുവന്ന തൈകൾ പ്രധാനാധ്യാപികയും കുട്ടികളും ചേർന്ന് നട്ടു.






ഒരു യാത്ര വിവരണം

ഒരു യാത്രയെക്കുറിച്ചുള്ള കാര്യങ്ങൾ യാത്രാവിവരണം എന്ന് പറഞ്ഞിരുന്നത്. ഇത് സാധാരണരീതിയിൽ എഴുത്തുകാരന്റെ ഏതെങ്കിലും യാത്രയെ സംബന്ധിക്കുന്നതോ, യാത്ര ചെയ്തപ്പൊൾ ഉണ്ടായ അനുഭവത്തെക്കുറിച്ചോ ആയിരിക്കും.അനുഭൂതിയുടെ അനന്തവിഹായസ്സെന്നൊക്കെ വേണമെങ്കിൽ യാത്രകളെ വിശേഷിപ്പിക്കാം. ചില യാത്രകൾ ഈ നിമിഷം മനസ്സ് പറയുന്നതനുസരിച്ച് നടക്കുന്നതാണ്. സ്വപ്നങ്ങളിലൂടെയും സങ്കല്പങ്ങളിലൂടെയും നാളെകളിലെക്കുള്ളവയാണ് മറ്റു ചിലത്.

നടക്കുന്തോറും തെളിയും വഴികൾ 9ാം ക്ലാസ്സിലെ അടിസ്ഥാന പാഠവലിയിലെ ഒന്നാം യൂണിറ്റ്

ഒരു ഹിമാലയൻ യാത്രയ്ക് ഒടുവിൽ സുജാതാദേവി ദേച്ചിയായ കവി സുഗതകുമാരിക്ക് എഴുതിയ കത്ത്.

യാത്രികയും പ്രകൃതിയുമായുള്ള ജൈജവബന്ധമാണ് ഈ യാത്രക്ക് തുണയാക്കുന്നത്.

നടക്കുന്തോറും തെളിയും വഴികൾ

പാഠഭാഗമായി 9തിലെ കുട്ടികൾ അവരുടെ ഒരു യാത്ര വിവരണം എഴുതുകയും, അത് എല്ലാരുടെയും ചേർത്ത് ഒരു പതിപ്പായി ഇറക്കുകയും ചെയ്തു .


വായനാ ദിനം ജൂൺ 19

ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 2017 മുതൽ ഈ ദിനം ദേശീയ വായനദിനമായി ആചരിക്കുന്നു.

സ്കൂളിൽ സ്പെഷ്യൽ അസ്സെംബ്ലി കൂടുകയും വിവിധ യൂണിറ്റുകൾ ചേർന്നു റാലി സംഘടിപ്പിച്ചു .. സ്കൂളിൽ വായന്ന മത്സരം ,ക്വിസ് മത്സരം പോസ്റ്റർ മത്സരം വായനാ വാരത്തിൽ നടത്തി . എന്നും ഓരോ ക്ലാസ്സിലെ കുട്ടികൾ പത്രം വായിച്ചു മൈകിലൂടെ വായിച്ചു കേൾപ്പിക്കുവാനും ആരംഭിച്ചു .

യോഗ ദിനം ജൂൺ 21

കൗമാരക്കാർക്ക് യോഗ വളരെ പ്രധാനമാണ്, കാരണം ഇത് ഗണ്യമായ വളർച്ചയുടെയും വികാസത്തിന്റെയും കാലഘട്ടത്തിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വൈവിധ്യമാർന്ന ഗുണങ്ങൾ നൽകുന്നു. സമ്മർദ്ദം നിയന്ത്രിക്കാനും, ശ്രദ്ധ കേന്ദ്രീകരിക്കാനും, ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനും, ഒരു നല്ല ആത്മാഭിമാനം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.സ്കൂളിൽ വിപുലമായ യോഗ ദിനം ആഘോഷിച്ചു.

ലഹരി വിരുദ്ധദിനം

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര ദിനാചരണമാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം. 1989 മുതൽ എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. സ്കൂളിൽ റാലി, പോസ്റ്റർ മത്സരം, തെരുവ് നാടകം സംഘടിപ്പിച്ചു .