എൻ.എസ്.എസ്.എച്ച്.എസ്.മാണിക്കമംഗലം/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025-26
ആവേശമായി എൻഎസ്എസ് ഹൈസ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ എൻഎസ്എസ് ഹൈസ്കൂൾ മാണിക്യമംഗലത്തെ പ്രവേശനോത്സവം നടത്തി. പ്രധാനധ്യാപിക ശ്രീമതി സ്മിത എസ് നായർ സ്വാഗതം ആശംസിച്ചു. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ശ്രീമതി മേരി ദേവസി കുട്ടി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ) നിർവഹിച്ചു.വാർഡ് മെമ്പർ, പിടിഎ പ്രസിഡന്റ്( ശ്രീ രാജേഷ് കെ കെ ) എം പി ടി എ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്എസ്എൽസി ഫുൾ എ പ്ലസ്, യുഎസ്എസ്, ഇൻസ്പയർ അവാർഡ്, yip ശാസ്ത്രപഥം എന്നീ വിഷയത്തിൽ അവാർഡ് ജേതാക്കളെ ആദരിച്ചു.
'പരിസ്ഥിതിദിനം 2025-26

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ മാണിക്യമംഗലത്ത് പരിസ്ഥിതി ദിനാഘോഷ പരിപാടി നടത്തി. കുട്ടി കർഷകനായ മാസ്റ്റർ ഗിരിധർ ( എട്ടാം ക്ലാസ് വിദ്യാർത്ഥിയെ) ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിത എസ് നായർ കുട്ടികൾക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് ആശംസ അർപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടത്തി. വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി ക്ലബ്ബിന്റെയും എൻസിസി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെയും നേതൃത്വത്തിൽ റാലി, പ്രസംഗം, സംഘനൃത്തം, സ്കിറ്റ് എന്നിവ ഈ ദിവസത്തെ കൂടുതൽ ഹരിതാഭം ആക്കി. പരിസ്ഥിതിദിന ക്വിസ്, പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.

'വായന ദിനാചരണവും വിദ്യാരംഗം പ്രവർത്തനവർഷ ഉദ്ഘാടനവും 2025-26

വായനാദിനത്തോടനുബന്ധിച്ച് എൻഎസ്എസ് ഹൈസ്കൂളിൽ വായനാ മാസാചരണം ജൂൺ 19 വ്യാഴാഴ്ച ശ്രീ എം ടി ശശി സാഹിത്യകാരൻ( SCERT റിസർച്ച് ഓഫീസർ) ഉദ്ഘാടനം ചെയ്തു. ഭാഷാധ്യാപിക ശ്രീമതി നയന മോഹനൻ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ രാജേഷ് കെ കെ, സ്കൂളിലെ ഹെഡ്മിസ്ട്രസ് ശ്രീമതി സ്മിത എസ് നായർ, യോഗത്തിന്റെ ഉദ്ഘാടകൻ ശ്രീ എം ടി ശശി എന്നിവർ ചേർന്ന് പ്രകാശ വെളിച്ചം കുട്ടികൾക്ക് പകർന്നു നൽകി. വായനാദിന പ്രതിജ്ഞ നടത്തി. വായനപാട്ട്, പുസ്തകാസ്വാദനം, വായനാ മൂല, കാവ്യാലാപനം, നാടകം എന്നിവ ഈ ദിവസത്തെ കൂടുതൽ മികവുറ്റതാക്കി. വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാർത്ഥി പ്രതിനിധി ശ്രീ ശരൺ കുഞ്ഞുമോൻ ചടങ്ങിന് നന്ദി പറഞ്ഞു.