== മാണിക്കമംഗലം == manickamangalam chira മാണിക്യമംഗലം എറണാകുളം ജില്ലയിൽ കാലടി പട്ടണത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ്. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ കാലടി ഗ്രാമ പഞ്ചായത്തിൻ്റെ കീഴിലാണ് ഇത് വരുന്നത്. കിഴക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, തെക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയാൽ ഈ ഗ്രാമം വലയം ചെയ്യപ്പെട്ടിരിക്കുന്നു. പെരുമ്പാവൂർ, ചാലക്കുടി, അഷ്ടമിച്ചിറ, കോതമംഗലം എന്നിവയാണ് മാണിക്കമംഗലം ഗ്രാമത്തിന് സമീപമുള്ള വലിയ നഗരങ്ങൾ. മണ്ഡലത്തിന് കീഴിലുള്ള പ്രദേശമാണിത്.

ആകർഷണങ്ങൾ

ദുർഗ്ഗാ ദേവിയുടെ പ്രതിഷ്ഠയുള്ള മാണിക്കമംഗലം ക്ഷേത്രമാണ് ഈ ഗ്രാമത്തിലെ പ്രധാന ആകർഷണം. മറ്റൊന്ന് സെൻറ് റോക്കീസ് ദേവാലയമാണ്.സമീപത്തെ ആര്യപ്പാറ കോളനിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മാണിക്കമംഗലം ചിറ (തടാകം) സന്ദർശകരെ ആകർഷിക്കുന്നു

യാത്രാസൗകര്യം

മാണിക്യമംഗലത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ അങ്കമാലി-കാലടി റെയിൽവേ സ്റ്റേഷനാണ്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് ഏകദേശം 37 കിലോമീറ്റർ വടക്കായി ഇത് സ്ഥിതി ചെയ്യുന്നു. അങ്കമാലിയിൽ നിന്ന് ഇവിടേയ്ക്ക് 6 കിലോമീറ്റർ ദൂരമുണ്.

അവലംബം

wikipedia