എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/ലോക്ക്ഡൌൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൌൺ

ഈ ലോകത്തിന് സുപരിചിതം അല്ലാത്തൊരു വാക്കായിരുന്നു ലോക്ക്ഡൗൺ . പക്ഷേ ലോകത്തിൽ ഉള്ള പല രാജ്യങ്ങളും ഇന്ന് ലോക്ക്ഡൗണിൽ ആണ്. ഇപ്പോൾ ഈ ലോകത്തെ ബാധിച്ചിരിക്കുന്ന കോവിഡ് -19 എന്നാ മാരകമായ വൈറസ് ലോകത്തിൽ നിന്നും തുടച്ചുമാറ്റാൻ ആണ് ഈ ലോക്ക്ഡൗൺ . ലോക്ക്ഡൗണിലൂടെ രോഗ ബാധിതരുടെ എണ്ണം കുറയ്ക്കാൻ കഴിയുന്നു. ഇന്ത്യയിൽ മെയ്‌ 3 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗികളുടെ എണ്ണത്തിലുള്ള കുറവ് മൂലം ഇളവുകളോട് കൂടി ഉള്ള ലോക്ക്ഡൗൺ ആണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ലോക്ക് ഡൗൺ? അവശ്യ സെർവീസുകൾ ഒഴികെ ബാക്കിയെല്ലാം അടച്ചിടുക എന്നുള്ളതാണ് ലോക്ക്ഡൗണിലെ പ്രധാന

വ്യവസ്ഥ. ഏതൊക്കെയാണ് ഈ അവശ്യ സെർവീസുകൾ എന്ന് ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാവുന്നതാണ്. ധാന്യങ്ങളുടെ വിതരണം പാനീയ വിതരണം, പഴം, പച്ചകറി വിതരണം, കുടിവെള്ള വിതരണം, വൈക്കോൽ ഉൾപ്പെടെയുള്ളവയുടെ വിതരണം, ഭക്ഷ്യ ഉല്പാദന യൂണിറ്റുകൾ, പെട്രോൾ, ഡീസൽ പമ്പുകൾ, അരി, മറ്റു ധാന്യ മില്ലുകൾ, പാൽ പ്ലാന്റുകൾ, ഡയറി യൂണിറ്റുകൾ, LPG വിതരണം, മരുന്നുകൾ, ആരോഗ്യ സെർവീസുകൾ എന്നിവയാണ് പൊതുവിൽ ആവശ്യ സെർവീസുകൾ. ഇതിൽ എതൊക്കെ നില നിർത്തണം എന്ന് അതാതു സംസ്ഥാനങ്ങൾക് തീരുമാനിക്കാം. ലോക്ക്ഡൗണിൽ സംസ്ഥാനാന്തര യാത്രയ്ക് വിലക്കുണ്ട് അതിനാൽ സംസ്ഥാന അതിർത്തികൾ അടച്ചിടേണ്ടി വരുന്നു. എവിടെയാണോ നമ്മൾ ഉള്ളത് അവിടെ തന്നെ കഴിയുക. വീടിനു പുറത്ത് ഇറങ്ങാനും മറ്റുള്ള ആളുകളോട് നിശ്ചിത അകലം പാലിച്ചു കൊണ്ട് സമ്പർക്കം പുലർത്തേണ്ടതാണ്. ലോക്ക്ഡൗണിൽ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ എടുക്കുന്നതാണ്. ലോക്ക്ഡൗൺ പാലിക്കുക എന്നുളത് നമ്മുടെ ഏവരുടെയും ഉത്തരവാദിത്തം ആണ്. ഇത് മൂലം സാമൂഹ്യ വ്യാപനം തടയുവാനും രോഗികളുടെ എണ്ണം കുറയ്ക്കുവാനും രോഗത്തെ നിയന്ത്രിക്കുവാനും സാധിക്കുന്നു. അങ്ങനെ കോവിഡ് -19 എന്നാ മഹാവ്യാധിയെ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ സാധിക്കും. അതിനാൽ നാമെല്ലാവരും ഒരേ മനസോടുകൂടി ഈ ലോക്ക്ഡൗൺ പാലിച്ചു കൊണ്ട് കോവിഡ് എന്നാ മഹാമാരിയെ തോൽപ്പിച്ചു കൊണ്ട് നല്ലൊരു നാളേക്കുവേണ്ടി പ്രാർത്ഥിക്കാം.

പൂജ ബി
9C എൻ എസ്സ് എസ്സ് എച്ച്‌ എസ്സ്‌ എസ്സ്‌ കരുവാറ്റ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം