എസ് സി എസ് എച്ച് എസ് എസ് വളമംഗലം/ഗണിത ക്ലബ്ബ്
(എസ് സി എച്ച് എസ് വളമംഗലം/ഗണിത ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത ലാബ് ഗണിത ക്വിസ് ഗണിത ശില്പശാല ഗണിത മാഗസിൻ ഗണിത പത്രം സെമിനാർ അവതരണം ഗണിത രൂപ നിർമാണം ഗണിത പാട്ടേണുകളുടേ നിർമാണം.
ഗണിത മേള 2023
സെപ്റ്റംബർ 31 എസ് സി എസ് എച്ച് എസ് വളമംഗലം സ്കൂളിലെ
ഗണിതശാസ്ത്രമേളയിൽ വിവിധ ഇനത്തിൽ കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ മത്സരിച്ച കുട്ടികളിൽ ഓരോ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ വീതം സബ്ജില്ലാതലത്തിൽ മത്സരിക്കാൻ തിരഞ്ഞെടുത്തു. നമ്പർ ചാർട്ടിനായി 9A യിലെ ശിവനന്ദന ബി ഹരിയെ സെലക്ട് ചെയ്തു. സ്റ്റിൽ മോഡലിനായി 9A ലെ അനന്തകൃഷ്ണ അദർ ചാർട്ടിനായി 9A യിലെ മുസാഫിർ വർക്കിംഗ് മോഡൽ 10 A ലെ ശ്രീഹരി സുരേഷ് ഗെയിമിനായി 9A ലെ ആദികൃഷ്ണ പസ്സിലിനായി 9A ലെ ദേവനന്ദന പ്യൂർ കൺസ്ട്രക്ഷനിലായി 9A യിലെ ചിന്മയി അപ്ലൈഡ് കൺസ്ട്രക്ഷനിലായി 9 സി യിലെ ശിവനന്ദ അനിലിനെയും തിരഞ്ഞെടുത്തു. പ്രോജക്ട് വിഭാഗത്തിൽ മത്സരിക്കാനായി സിംഗിൾ പ്രോജക്ടിനത്തിൽ ഭാരതി 10A ഗ്രൂപ്പ് പ്രോജക്ടിൽ 10 A യിൽ പഠിക്കുന്നപൂജ നിരഞ്ജന എന്നീ കുട്ടികളെയും തിരഞ്ഞെടുത്തു.