എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

1 . മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  16  ക്ലാസ് മുറികളുമുണ്ട്.

2. പൊതുവിദ്യാലങ്ങളിലെ ക്ലാസ് മുറികൾ ഹൈ- ടെക് ആവുകയും പഠനരീതിക്കനുസരിച്ച് മാറുകയും ചെയ്തു കൊണ്ടിരിക്കുന്നു.വിവരസാങ്കേതികവിദ്യയിലൂടെ പഠന പ്രവർത്തനങ്ങൾ വിനിമയം ചെയ്യുന്നതിന് നമ്മുടെ ക്ലാസ്സ്‌ മുറികൾ സജ്ജമക്കി കഴിഞ്ഞു. നമ്മുടെ വിധ്യാലയങലിൽ എല്ലാം ഐ.ടി ലാബുകൾ പ്രവർത്തനക്ഷമമായി.

3. വിജ്ഞാനം വിരൽ തുമ്പിൽ ആയ ലോകത്ത് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊള്ളുന്നതിൻ്റെ ഭാഗമായി up , hs വിഭാഗങ്ങളിലായി 6 ക്ലാസ് മുറികൾ ഹൈടെക് ആക്കുക ഉണ്ടായി.

4 . ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.

5 ഹൈസ്കൂൾ സെക്ഷൻ എല്ലാം  സ്മാർട്ട് ക്ലാസ് റൂം ആക്കി

6. ജൈവ പച്ചക്കറി കൃഷി -കാർഷിക സംസ്കാരം കുട്ടികളിൽ എത്തിക്കുന്നതിനും കുട്ടികളെ സ്വയം പര്യാപ്തരും , അധ്വാന ശീലരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുകയുണ്ടായി .

വിഷരഹിത ജൈവപച്ചക്കറി കൃഷി എന്ന സങ്കൽപ്പത്തെ പൂർത്തീകരിക്കുന്നതിനായിട്ടാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത് . ഈ പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൻ്റെ പ്രധാന വിഭവങ്ങൾ .

7 .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.