2026-27 പ്രവേശനോത്സവം

2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ശ്രീജേഷ് മുരളീധരന്റെ അധ്യക്ഷതയിൽ നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സ്മിത.എസ്.കുറുപ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ശ്രീ. രാജൻ മൂലവീട്ടിൽ അവറുകൾ ഉദ്ഘാടനകർമ്മം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീമതി. സുനിത ടീച്ചർ തുടങ്ങിയ നിരവധി പ്രമുഖർ ആശംസകൾ അറിയിച്ചു . സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പി.കെ.ബിന്ദു കൃതജ്ഞത അറിയിച്ചു . കുട്ടികള്ക്ക് മധുരം നൽകി പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചു.

പരിസ്ഥിതിദിനാചരണം

പരിസ്ഥിതിദിനാചരണം - Video file

ജൂൺ 5ന് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനാചരണം നടന്നു .വൃക്ഷതൈ വിതരണം ,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ , പ്രസംഗം ,ക്വിസ് ,ദൃശ്യാവിഷ്കരണം തുടങ്ങിയ നിരവധി പരിപാടികൾ നടന്നു .