വുഹാനിൽ നിന്നു വന്ന വ്യാധിയാണ് കോവിഡ്
കൊറോണയെന്ന ഭീകരൻ വിതച്ചതാണ് കോവിഡ്
വുഹാനിൽ നിന്നു വന്ന വ്യാധിയാണ് കോവിഡ്
കൊറോണയെന്ന ഭീകരൻ വിതച്ചതാണ് കോവിഡ്
ലോകമാകെ ഭീതി തൂകി കൊറോണ തൻ്റെ താണ്ഡവം
ലോകമാകെ കടപുഴകി നിസ്സഹായരാകുന്നു
ഇന്ത്യയും, പിടിച്ചുനിൽക്കാൻ ഒപ്പമുണ്ട് കേരളം
ആതുരാലായങ്ങളിൽ കുമിഞ്ഞിടുന്നു രോഗികൾ
നാലു ചുവരിനുള്ളിലായി ആളുകൾ തൻ ജീവിതം
ക്ഷാമവും, ദുരിതവും വേട്ടയാടി ജീവിതം
നിശബ്ദമായി സഹിച്ചിടുന്നു യുദ്ധത്തിൽ ജയത്തിനായ്
കോവിഡ് എന്ന മഹാമാരിയെ ജയിച്ചിടും സുനിശ്ചിയം
ഒത്തുചേർന്ന് തുടച്ചു നമ്മൾ നീക്കിടും കൊറോണയെ
അന്തിമ വിജയം നമുക്കു തന്നെ സുനിശ്ചിതം