എസ് വി എച്ച് എസ് എസ് ആര്യംപാടം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

കൊറോണയെന്നൊരു ഭീതി പടർന്നു
ജീവനായ് കേണിടുന്നു ലോകരെല്ലാം
മരണമേറുന്നു ലോകമാകെ
മർത്യൻ മരിച്ചിടുന്നു ;
നിസ്സാരമാം വെറുമൊരു പാറ്റ പോലെ
വിധിയുടെ നിയോഗത്താലാവാം;
അല്ലായ്കിലിത്, 'അമ്മ ഭൂമി
തൻ ശാപവുമാകാം.
കൂപ്പുന്നു കൈകൾ കഴുകിടുന്നു
നാം ഇരുപത് നിമിഷങ്ങൾ
സംസ്ക്കാര ഭാഗമാം ആചരിച്ചിടുന്നു
ഹസ്തദാനങ്ങളും ആലിഗനകളും
നാം മറന്നീടുന്നു
കൊറോണയെ എതിരിടാനായ്
ഒത്തിടുന്നു; വെള്ള, കാക്കി കുപ്പായക്കാർ
ഊണും ഉറക്കവും ഉപേക്ഷിച്ച
മർത്യനായ് സേവനം ചെയുന്നിവർ
വൈദ്യനും ദൈവവും ഒരുപോലെ
ഉയരുന്ന സദർഭമിതേ
സ്നേഹതുടിപ്പിന് പാറേണ്ട
നാമിന്ന് ഗൃഹബന്ധനത്തി-
ന്നടിമകളായിടുന്നു
കൊറോണയെന്നയിരുട്ടിന്നേ
മായ്ക്കാൻ ദീപങ്ങൾ ചാർത്തി -
ടുന്നു കോടി ജനങ്ങൾ
നല്ല നാളുകൾക്കായ്, പുത്തൻ
ചുവടുകൾക്കായ്
കൈകൾ കൂപ്പിടാം നാമൊരുമിച്ചേ
മതമില്ല, നിറമില്ല, വേഷമെന്നില്ലാതെ
പ്രളയത്തെ പായിച്ച
കേരളം നാടിന്ന് ജാഗ്രതയോടെ
നേരിടുന്നു കോവിഡിനെ
ലോകം കണ്ടോരു മഹാമാരിയെ

 
കാവേരി പി ആർ
8 C സർവോദയം ആര്യംപാടം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത