എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് ഹൈഡ്രോക്സി ക്ലോറോക്വിൻ ?


മലേറിയ തടയുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്സിക്യു). റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നിവയുടെ ചികിത്സയ്‌ക്കും ഹൈഡ്രോക്സി ക്ലോറോക്വിൻ നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് 19 ന്റെ പരീക്ഷണാത്മക ചികിത്സയ്‌ക്കായും ഇത് ഉപയോഗിക്കുന്നു.

2020 മാർച്ച് 28ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) യുഎസ് സർക്കാരിന് ദശലക്ഷക്കണക്കിന് ഡോസ് ആൻറി മലേറിയ മരുന്നുകൾ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ വിതരണം ചെയ്യാൻ അടിയന്തര അനുമതി നൽകി. എന്നിരുന്നാലും, കൊറോണ വൈറസ് അണുബാധ തടയുന്നതിനായി ഈ മരുന്നുകളുടെ ദീർഘകാല ഉപയോഗത്തിന് എഫ് ഡി എ അംഗീകാരം നൽകിയിട്ടില്ല. മലേറിയ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ് എന്നിവ ചികിത്സിക്കുന്നതിനായി ഹൈഡ്രോക്സി ക്ലോറോക്വിൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കോവിഡ് -19ൻറെ കാര്യത്തിൽ അങ്ങനെ ഒരു സ്ഥിരീകരണം വന്നിട്ടില്ല. കൊറോണ വൈറസിനെതിരെ ഈ മരുന്ന് പ്രവർത്തിക്കുന്നുണ്ടെന്നും കോവിഡ് -19 രോഗികൾക്ക് ഇത് സുരക്ഷിതമാണെന്നും മനസിലാക്കുന്നതിനായി കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് യുഎസിലെ ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.ഹൈഡ്രോക്സി ക്ലോറോക്വിന് ഉണ്ടെന്നുപറയുന്ന പാർശ്വഫലങ്ങൾ ദീർഘകാല - വിശാല ഉപയോഗത്തിന് തടയിടുന്നതാണ്. പ്രത്യേകിച്ചും, നിലവിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരോ അല്ലെങ്കിൽ ആന്റി-ഡിപ്രസന്റ്സ് പോലുള്ള മരുന്നുകൾ കഴിക്കുന്നവരോ ഇത് ഉപയോഗിക്കാൻ പാടില്ല എന്നാണ് വിദഗ്‌ധാഭിപ്രായം. ഈ മരുന്ന് നിർദ്ദേശിക്കുന്നതിന് മുമ്പ് വിദഗ്ധ പരിശോധന നടത്തണമെന്നാണ് ഡോൿടർമാർ നിർദ്ദേശിക്കുന്നത്.

വിലകുറഞ്ഞതും എളുപ്പത്തിൽ ലഭ്യവുമായ മരുന്നാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ. എന്നിരുന്നാലും, കോവിഡ് -19ന് ഇത് ഫലപ്രദമായി ഉപയോഗിക്കാമെന്ന സാധ്യത മുന്നിലുള്ളതിനാൽ അതിന്റെ ആവശ്യം ഗണ്യമായി ഉയർന്നു. എന്തായാലും ഇന്ത്യ വലിയ അളവിൽ ഇത് നിർമ്മിക്കുന്നുണ്ട്.

സുബൈർ.വി.എസ്
10 A എസ് പി ഡബ്യൂ എച്ച് എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം