എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ , നാരായണ ഭട്ട്, ജയലക്ഷ്മി പി തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി.

1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 14 അധ്യാപകരും ഹിന്ദി, ഉറുദു, അറബിക്, സംസ്കൃതം വിഷയങ്ങളിലായി നാല് ഭാഷാധ്യാുകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു.