എസ് ജെ ടി ടി ഐ മാനന്തവാടി/എന്റെ ഗ്രാമം
കണിയാരം

വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് കണിയാരം. മാനന്തവാടി ടൗണിനോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണിത്
ഭൂമിശാസ്ത്രം
സമുദ്രനിരപ്പിൽ നിന്ന് 760 മീറ്റർ (2490 അടി) ഉയരത്തിലാണ് മാനന്തവാടി 11o48' N 76o0'E സ്ഥിതി ചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്ന് വടക്ക് കിഴക്കായി 28 കിലോമീറ്ററും കോഴിക്കോടിന് വടക്ക് കിഴക്കായി 92 കിലോമീറ്ററും തലശ്ശേരിയിൽ നിന്ന് 80 കിലോമീറ്ററും കിഴക്കായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചാപ്ത്ണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്
മാനന്തവാടി സ്ഥലനാമം

മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്
മാനന്തവാടിയിലെ പഴശ്ശിരാജ കുടീരം
കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി.
