എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

സ്കൂൾ പരിസ്ഥിതി ക്ലബ്ബിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ചെയ്യുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടർന്നും പ്രവർത്തിച്ചുവരുന്നത് ക്ലബ്ബ് പ്രവർത്തനങ്ങളുടെ നേട്ടമായി കണക്കാക്കാം. പരിസ്ഥിതി ക്ലബിൻ്റെ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബ് സ്കൂൾ മുറ്റ നെൽകൃഷി നടത്തിയിരുന്നു. നെൽകൃഷി എങ്ങനെയെന്ന് നേരിട്ട് കണ്ട് - അനുഭവിച്ച് - അറിഞ്ഞ് പഠിയ്ക്കുവാൻ സ്കൂൾ മുറ്റ നെൽകൃഷിയ്ക്കായി .സ്കൂൾ വളപ്പിൽ ഏത്ത വാഴകൃഷിയും പച്ചക്കറി കൃഷിയും ചെയ്യാറുണ്ട്. നിലമൊരുക്കുക മുതൽ വിളവെടുപ്പ് വരെ പരിസ്ഥിതി ക്ലബിൻ്റെ കീഴിലാണ്. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിന്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു .അതിൽ നിന്നും ലഭിക്കുന്ന പച്ചക്കറികൾ സ്കൂൾ ഭക്ഷണം തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു.