Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സ്വാതന്ത്ര്യ ദിനം

2025 ഓഗസ്റ്റ് 15 തീയതി ലിറ്റിൽ തെരേസ ഹൈസ്കൂളിൽ നടത്തിയസ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികളും പങ്കാളികളായി. രാവിലെ 8:30 ന് പതാക ഉയർത്തലും തുടർന്ന് പരേഡും ഉണ്ടായിരുന്നു. മഞ്ഞള്ളൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിലും സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പങ്കെടുത്തു. ഉച്ചയോടെ പരിപാടികൾ അവസാനിച്ചു.

ഓണം ക്യാമ്പ്

2025 ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1  തീയതികളിൽ സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ  യൂണിറ്റ് വൈസ് ഓണം മുന്ന് ദിവസത്തെ ക്യാമ്പ് നടത്തി . സ്കൗട്ട് മാസ്റ്റർ ജിൻസൺ സർ , ഗൈഡ് ക്യാപ്റ്റൻ അനിത ടീച്ചർ എന്നിവർ ക്യാമ്പിന്  നേതൃത്വം നൽകി .വിവിധ പാഠ്യ - പാഠ്യേതര വിഷയങ്ങളെക്കുറിച്ച് പഠിപ്പിക്കുകയും കായികപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ലീഡേഴ്സായ ജെനി ജിജോ യുടെയും അലോഷ്യസ് റോജി യുടെയും നേതൃത്തത്തിൽ വിവിധ ആക്ടിവിറ്റികൾ ചെയ്തു. 3 മണിയോടെ പ്രവർത്തനങ്ങൾ നാഷണൽ ആന്തത്തോടെ അവസാനിച്ചു.