എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ജൂനിയർ റെഡ് ക്രോസ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ലോക സമാധാനത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതു തലമുറയെ സൃഷ്ടിക്കുന്നതിനായി ലക്ഷ്യം വച്ച് സ്ഥാപിതമായ JRC യുടെ ഒരു യൂണിറ്റ് കഴിഞ്ഞ 9 വർഷമായി വാഴക്കുളം സെൻറ് ലിറ്റിൽ തെരേസാസ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. അധ്യാപികമാരായ സിസ്റ്റർ നിർമ്മൽ ജോസും സുനിത ജേക്കബും കൗൺസിലർമാരായി പ്രവർത്തിക്കുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലും JRC കേഡറ്റുകൾ സജീവമായി പ്രവർത്തിക്കുന്നു. 60 കുട്ടികൾ ഇപ്പോൾ അംഗങ്ങളാണ്. നിരവധി കുട്ടികൾ JRC പരീക്ഷകൾ എഴുതി ഗ്രേസ് മാർക്കിനർഹരായി. കോവിഡ് കാലത്ത് മാസ്ക് ചലഞ്ച് പോലുള്ള പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ എല്ലാ JRC കേഡറ്റുകളും പങ്കുചേർന്നു.