എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/ആരോഗ്യപ്രശ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യപ്രശ്നങ്ങൾ

കേരളീയ പ്രകൃതിയുടെ സമൃദ്ധിയെ കണ്ടറിഞ്ഞ് ആ പ്രകൃതിയുടെഹരിതഭംഗിയെകൃതികളിലൂടെ തുറന്നു കാട്ടിയ എഴുത്തുകാർ ജീവിച്ചിരുന്ന കേരളത്തിലാണ നാം ജീവിക്കുന്നതെന്ന് പറയുമ്പോൾ തികച്ചും ആശ്ചര്യം തന്നെയാണ്.സമൃദ്ദിയും ഇല്ലായമയും ഇടകലർന്ന ഗ്രമീണാന്തരീക്ഷവും ഗ്രാമീണരുടെ പ്രകൃതിസ്നേഹവും എല്ലാം ഇന്നിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് അതുകൊണ്ടാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രകൃതിയെക്കുറിച്ചും,ശുചിത്വത്തെക്കുറിച്ചും,രോഗപ്രതിരോധത്തെക്കുറിച്ചും നമുക്ക് സംസാരിക്കേണ്ടിവരുന്നത്.“അംബപേരാറെ, നീ മാറിപ്പോമോ ആകുലയാമൊരഴുക്കുചാലായ”കവികൾ എല്ലാം ക്രന്തദർശികളാണ് എന്ന് പറയുന്നത് എത്ര സത്യമാണ്.ഇന്ന്നമ്മുടെ പ്രകൃതിയെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടാണ് നമുക്ക് പലതരത്തിലുള്ള രോഗങ്ങൾ വന്നുചേരുന്നത് പണ്ട് ഗംഗയിൽ മുങ്ങിയാൽ ചെയ്ത പാപങ്ങൾ എല്ലാം തീരുമെന്ന് പറയുന്നു എന്നാൽ ഇന്നാ ഗംഗയിൽ മുങ്ങിയാൽ ഒരു പക്ഷേ പലതരത്തിലുള്ള രോഗങ്ങൾ വന്നുചേർന്നേക്കും. വ്യക്തിശുചിത്വത്തിന്റ്റെ കാര്യത്തിലും ഒരു പരിധിവരെ നാം പിന്നിലാണ്.ഫാസ്റ്റ് ഫുഡ് കഴിച്ച് പിഞ്ചുകുട്ടികൾ വരെ ക്യാൻസർ തുടങ്ങിയ മാരകമായ രോഗങ്ങൾക്കു പിടിപെടുന്നു.

നഗരങ്ങളെല്ലാം മലിനീകരണത്തിന്റ്റെ മാരകഫലങ്ങൾ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരത്തിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറവരുകയും ചെയ്യുന്നു.മനുഷ്യവംശത്തെതന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. സാമൂഹ്യവുംസാംസ്കാരികവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്. ഈ വികസനത്തിന്റ്റെ പേരിൽ അന്തരീക്ഷത്തിലേക്ക് വിഷം തുപ്പുന്ന വ്യലസായശാലകൾ പണിതുയർത്തുന്നു. ഇവ നമ്മുടെ പ്രകൃതിയെ ബാധിച്ചിരിക്കുന്ന വലിയ വിപത്താണ്. ഈ വ്യവസായശാലകൾ രോഗങ്ങൾ മാത്രമേ സമ്മാനിക്കുകയുള്ളു.പരിസ്ഥിതിക്ക് ഹാനീകരമല്ലാത്ത ഒരു വികസനമാണ് നാം തിരഞ്ഞെടുക്കേണ്ടത് .എങ്കിൽ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂ.

ആദിത്യ സുരേഷ്
9 C സെൻറ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർകാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം