എസ് എൻ എ എൽ പി എസ് കല്ലുവയൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

.രോഗം വന്നാൽ നാട്ടുമൂപ്പന്റെ മന്ത്രവാദവും പച്ചിലമരുന്നുമായിരുന്നു ചികിൽസാരീതി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്ന രീതി ഇവരുടെ ഇടയി്ൽ ഇല്ലായിരുന്നു. പിന്നീട് ഈപ്രദേശത്ത് കുടിയേരിവന്നത് ചെട്ടിസമുദായത്തിൽ പെട്ട ആളുകളും അവരെ ആശ്രയിച്ച് പണിയർ,നായ്ക്കർ തുടങ്ങി ആദിവാസ്സികളുമായിരുന്നു.പണി എടുപ്പിക്കുന്നതിന് ആദിവാസ്സികളെ വിലയ്ക്ക് വാങ്ങുന്ന സമ്പ്രദായം അന്നുണ്ടായിരുന്നു. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ചെട്ടിസമുദായക്കാർ ഇവിടെ ചുവടുറപ്പിച്ചു. ജലസൗകര്യമുള്ള പ്രദേശങ്ങൾ കിളച്ചു നിരത്തി നെല്ലും മുത്താറിയും കൃഷി ചെയ്തു. ജലം തടഞ്ഞുനിർത്തുന്നതിന് വരമ്പുകൾ ഉണ്ടാക്കി വയലുകൾ ആക്കി വൻതോതിൽ നെൽകൃഷി നടത്തിയിരുന്നു. വയലിൽ വലിയ പാറക്കല്ലുകൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് കല്ലുവയൽ എന്ന പേര് ഉണ്ടായത്. ഏതാണ്ട് അമ്പത് കിലോമീറ്റർ കാട്ടിലൂടെ നടന്ന് കൽപ്പറ്റയിൽ പോയിട്ടായിരുന്നു സാധനങ്ങൾ വാങ്ങിയിരുന്നത്.ചെട്ടിസമുദായക്കാർ അവരുടെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിന് കുടിപ്പള്ളിക്കൂടം എന്ന പേരിൽ ഒരു ആശാൻ ഒരു വീട്ടിൽ താമസ്സിച്ച് കുട്ടികളെ പഠിപ്പിക്കുകയായിരുന്നു.1950 മുതലാണ് മറ്റുസമുദായത്തിൽ പ്പെട്ട ആളുകൾ ഈ പ്രദേശത്ത് വന്ന് താമസ്സം തുടങ്ങിയത്. ഈഴവ സമുദയത്തിൽപ്പെട്ടവരായിരുന്നു ഏറ്റവും കൂടുതൽ. കഠിനാദ്ധ്വാനത്തിലൂടെ ഈ പ്രദേശം കറുത്ത പൊന്നിന്റെ നാടാക്കി മാറ്റി.കുരുമുളക്, കാപ്പി,തെങ്ങ്, കവുങ്ങ്,വാഴ,കപ്പ,നെല്ല് തുടങ്ങിയവയായിരുന്നു പ്രധാന കൃഷികൾ.ഈ കാലഘട്ടത്തിൽ തന്നെ ഇവിടെ ആശാൻ പള്ളികൂടങ്ങൾ തുടങ്ങിയിരുന്നു. ഇവിടെ നിന്നും അഞ്ച് കി.മീ. ദൂരെ പുൽപ്പള്ളിയിൽ മാത്രമായിരുന്നു അന്ന് സ്കൂൾ ഉണ്ടായിരുന്നത്. റോഡോ വാഹനമോ ഒന്നും ഇല്ലാതെ കാട്ടിലൂടെ കുട്ടികളെ ചുമലിലേറ്റിയാണ് രക്ഷിതാക്കൾ സ്കൂളിൽ എത്തിച്ചിരുന്നത് .ഈ കാലഘട്ടത്തിൽ തന്നെ ഈഴവർ അവരുടെ സമുദായ സംഘടനയായ എസ് എൻ ഡി പി യുടെ പ്രവർത്തനം തുടങ്ങിയിരുന്നു.തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും 1276 ാം നമ്പർ എസ്എൻഡിപി ശാഖാ കമ്മറ്റിയുടെ 1967-68 കാലഘട്ടത്തിലുള്ള ഭരണസമിതിയുടെ വിശേഷാൽ പൊതുയോഗ തീരുമാനപ്രകാരം എൽ പി സ്കൂളിനായി സർക്കാരിലേക്ക് അപേക്ഷ കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 1968 ൽ താൽക്കാലികമായ ഓലഷെഡിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.ഈ പ്രദേശത്തെ ആളുകളുടെ സഹകരണത്തോടെ നല്ലൊരു കെട്ടിടം ഉണ്ടാക്കി. 1972 ഒക്ടോബർ ഒന്നിന് എസ്എൻഡിപി യോഗം സെക്രട്ടറി പിഎസ് വേലായുധൻ അവറുകൾ കെട്ടിടം ഉത്ഘാടനം ചെയ്തു. 1981 ലാണ് ഡിഡി യുടെസ്ഥിരം അംഗീകാരം ലഭിച്ചത്.