എസ് എസ് എൽ പി എസ് പോരൂർ/ക്ലബ്ബുകൾ /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

വാതില്പ്പുറ പഠനത്തിനു ഏറ്റവും യോജിച്ച വിഷയമാണ് സയൻസ്. കുട്ടികളിലെ അന്വേഷണാത്മകതയും ചിന്താശേഷികളും വളർത്തുന്നതിൽ സയൻസ് ക്ലബ്ബിനു വളരെ മികച്ച പങ്കുണ്ട്. എൽ പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങൾ കുറവാണെങ്കിലും പ്രൊജക്റ്റ്‌ വർക്കുകൾ ധാരാളം ചെയ്യുവാൻ ഉണ്ട്. സ്കൂളിളെ സയൻസ് അധ്യാപകർ ചേർന്ന് മികച്ച രീതിയിൽ ഈ ക്ലബ്ബ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വിവിധ മേളകളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്തിട്ടുണ്ട്. ദിവസേന സയൻസുമായി ബന്ധപ്പെടുന്ന ഒരു കാര്യം കുട്ടികൾക്കായി നൽകുകയും മാസത്തിൽ ഒരിക്കൽ ഒരു ക്വിസ് മത്സരം നടത്തുകയും ചെയ്യുന്നുണ്ട്. സയൻസ് ക്ലബ്ബിന്റെയും കബ്ബ്-ബുൾബുൾ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ഒരു പുനർജനിമൂല സംരക്ഷിച്ച് പോരുന്നുണ്ട്.