യൂണിഫോം ധരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ സ്കൌട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഉപഘടകമാണ്‌ കബ്ബ്-ബുൾബുൾ. 5 വയസ്സ് മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി ആണ് ഈ സംഘടന പ്രവർത്തിക്കുന്നത്. കബ്ബ് മാസ്റ്റർ ശ്രീ. ടോം ജോസഫ്‌, ഫ്ലോക് ലീഡർ ശ്രീമതി നിഷ ബാബു എന്നിവരുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും കബ്ബ്-ബുൾബുൾ പ്രസ്ഥാനത്തിന്റെ ഓരോ യൂണിറ്റ് വീതം സജീവമായി പ്രവർത്തിച്ചു വരുന്നു. 2020-2021 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിൽ നിന്നും 8 കബ്ബുകളും 8 ബുൾബുളുകളും സംസ്ഥാന തല പരീക്ഷയായ ചതുർത്ഥ ചരൺ-ഹീരക് പംഖ് എഴുതുകയും വിജയിക്കുകയും ചെയ്തു. ദേശീയ തലത്തിലുള്ള പരീക്ഷകൾക്കായി അവർ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഈ കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുന്നുണ്ട്. സംസ്ഥാനതല കബ്ബ്-ബുൾബുൾ ഉത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ സർവതോന്മുഖമായ വികാസത്തിന് ഈ ക്ലബ്ബ് വളരെ ഉപകരിക്കും എന്നത് സത്യമാണ്.

കബ്ബ്-ബുൾബുൾ സംസ്ഥാന തല പരീക്ഷയിൽ വിജയിച്ചവർ