എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എടക്കഴിയൂർ

village

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് എടക്കഴിയൂർ. അറബിക്കടലും കനോലികനാലും ബന്ധപ്പെടുത്തി ഒരു ആഴി ഉണ്ടായിരുന്നതായും ഇവിടേക്ക് ചതുപ്പു നിലങ്ങളോട് ചേര്ന്നന ഒരു വാസസ്ഥലം പുരാതന കാലത്ത് ഉണ്ടായിരുന്നു എന്നും അതിൽ നിന്നാണ് ഇടയ്ക്ക് കിടക്കുന്ന ഊര് എന്നര്ത്ഥം വരുന്ന ഇടക്കഴിയൂർ ഉണ്ടായതെന്നും പിന്നീട് അത് എടക്കഴിയൂരായി എന്നാണ് ചരിത്രം.

ഉളളടകം

SSMVHSS EDAKKAZHIYUR

1848 ൽ കനോലികനാൽ പണികഴിപ്പിച്ചത് അന്നത്തെ മലബാർ കളക്ടറായിരുന്ന കനോലി സായിപ്പ് ആണ്. എടക്കഴിയൂരിലൂടെ കടന്നു പോകുന്ന ഡിപ്പുസുല്ത്താ ൻ റോഡിൽ ആദ്യമായി ബസ്സ് യാത്ര ആരംഭിച്ചത് സഖാവ് ഇംബിച്ചിബാവ ട്രാന്സ്പോപര്ട്ട്ു മന്ത്രി ആയിരുന്ന കാലത്താണ്. പുരാതനകാലത്ത് ഇവിടെ മുഖ്യതൊഴിൽ മത്സ്യബന്ധനവും അനുബന്ധ വ്യവസായവും ആയിരുന്നതിനാൽ വിദ്യഭ്യാസത്തിന് പ്രാധാന്യം വളരെ കുറവായി കാണപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അറേബ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും അതിനോടനുബന്ധിച്ചുണ്ടായ സാംബത്തിക മുന്നേറ്റവും വിദ്യഭ്യസത്തിന്റെ ആവശ്യകതയിലേക്ക് ഇവിടുത്തുകാരെ ആകര്ഷിനച്ചു.

ജനസംഖ്യാശാസ്ത്രം

എടക്കഴിയൂർ ഗ്രാമത്തിലെ ജനസംഖ്യ 17,335 ആണ്, അതിൽ 8,093 പുരുഷന്മാരും 9,242 സ്ത്രീകളുമാണ് സെൻസസ് ഇന്ത്യ 2011 പുറത്തുവിട്ട റിപ്പോർട്ട്. എടക്കഴിയൂരിൽ സ്ത്രീ-പുരുഷ അനുപാതം സംസ്ഥാന ശരാശരി 1084-ൽ നിന്ന് 1142 ആണ്. കൂടാതെ എടക്കഴിയൂരിലെ കുട്ടികളുടെ ലിംഗാനുപാതം കേരള സംസ്ഥാന ശരാശരി 964-നെ അപേക്ഷിച്ച് ഏകദേശം 949 ആണ്. എടക്കഴിയൂർ നഗരത്തിൻ്റെ സാക്ഷരതാ നിരക്ക് സംസ്ഥാന ശരാശരിയായ 92.60 % കുറവാണ്. എടക്കഴിയൂരിൽ പുരുഷ സാക്ഷരത ഏകദേശം 95.28% ആണ്, സ്ത്രീ സാക്ഷരതാ നിരക്ക് 90.32 ആണ് എടക്കഴിയൂർ ഗ്രാമത്തിൽ ആകെ ഭരണമുള്ള 3,473 വീടുകളിൽ വെള്ളം, അഴുക്കുചാലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വിതരണം ചെയ്യുന്നു.

ഭുമിശാസ്തൃം

  • NH 16 നിന്നും 6കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു. വക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം .
  • എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
  • കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ  ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
  • തീരപ്രദേശമാണ്. എടക്കഴിയൂർ വില്ലേജിൻ്റെ വിസ്തീർണ്ണം 724.9641 ഹെക്ടറാണ്. എടക്കഴിയൂർ ഗ്രാമത്തിൻ്റെ അതിരുകൾ കിഴക്ക്- പേരകം, വൈലത്തൂർ, തെക്ക്- മണത്തല, പടിഞ്ഞാറ്- അറബിക്കടൽ- വടക്ക് പുന്നയൂർ ഗ്രാമങ്ങൾ.
  • https://maps.app.goo.gl/iZbFAexRMR9xhqM98

എസ് എസ് എം എച്ച് എസ് എടക്കഴിയൂർ

വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് ‍വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ‍ ഫിഷറീസ് ഹൈസ്കൂൾ‍‍‍,എടക്കഴിയൂർ‍‍

സ്കൂൾ മുദ്രാവാക്യം: പരസ്പരം സേവിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • റെഡ് ക്രോസ്
  • ക്ലബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • ഐ ടി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • സോഷ്യൽ ക്ലബ്
  • ട്രാഫിക് ക്ലബ്
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • മെന്ററിംഗ് പ്രോഗ്രാം

നേട്ടങ്ങൾ

  • സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
  • മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
  • സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി

വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

Marine world

മറൈൻ വേൾഡ്.

സ്ഥിതി ചെയ്യുന്നത് പഞ്ചവടി ബീച്ച്. ഇന്ത്യയിലെ ആദ്യത്തെ വലിയ പൊതു അക്വേറിയം.

ഫാം വില്ല

വിവിധ തരം പക്ഷികളെയും മൃഗങ്ങളെയും കണ്ടാനും സ്പർശിക്കാനും ഭക്ഷണം നൽകുന്നതിനും ഇവിടെ അവസരം ഒരുക്കിയിരിക്കുന്നു.

ഇടക്കഴിയൂർ ബീച്ച്

പഞ്ചവടി ബീച്ച്

സാമൂഹിക-സാമ്പത്തിക

പ്രധാന സാമ്പത്തിക സ്രോതസ്സ് മത്സ്യബന്ധനമാണ്. തെങ്ങ്, അങ്കണം, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു. എടക്കഴിയൂർ ഗ്രാമത്തിലെ കുരഞ്ഞിയൂർ, അവിയൂർ ദേശങ്ങളാണ് പ്രധാനമായും നെൽകൃഷി ചെയ്യുന്നത്. ഇന്നത്തെ കാലത്ത് വിദേശ പണവും ബിസിനസുമാണ് പ്രധാന വരുമാന മാർഗ്ഗം.

പ്രധാന പൊതു സ്ഥഭാനങ്ങൾ

  1. അകലാട് ഗവർണമെന്റ ,സ്കൂൾ
  2. ഗവണ്മെന്റ് ഹോസ്പിറ്റൽ ,പുന്നയൂർ
  3. മറൈൻ വേൾഡ് പബ്ലിക് അക്വാറിയും
  4. Glps സ്കൂൾ ,എടക്കഴിയൂർ
  5. GMLP സ്കൂൾ ,എടക്കഴിയൂർ

പരിസ്ഥിതി ശാസ്ത്രം

കേരളത്തിലെ ഒലിവ് റിഡ്‌ലി കടലാമകളുടെ ഏറ്റവും വലിയ കൂടുണ്ടാക്കുന്ന സ്ഥലമാണിത്, എടക്കഴിയൂരിലെ പഞ്ചവടിയിൽ വ്യാപിച്ചുകിടക്കുന്ന 6 കിലോമീറ്റർ കടൽത്തീരത്താണ് ഏറ്റവും കൂടുതൽ കൂടുണ്ടാക്കുന്നത്.

ആരാധന ആലയങ്ങൾ

  • എടക്കഴിയൂർ ജുമാ മസ്ജിദ്
  • അലുക്കൽ ടെംപിൾ ഖാദിറിയ ജുമാ മസ്ജിദ്
  • പഞ്ചവടി ശ്രീ ശങ്കരനാരായണൻ ക്ഷേത്രം

എടക്കഴിയൂർ നേർച്ച

ഗജവീരമാരും വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന വൈവിധ്യമായ കാഴ്ചകൾ എടക്കഴിയൂർ നേർച്ചയുടെ പ്രത്യേകത ആണ്. എടക്കഴിയൂർ ഹൈദ്രോസ് ഇമ്പിച്ചി കോയ തങ്ങളുടെയും സഹോദരി സയിദത്ത് ബീവികുഞ്ഞ് ബീവിയുടെയും ജാറത്തിലെത്തി വാങ്ങുകയും നേർച്ച കാഴ്ചകൾ അർപ്പിക്കുകയും ചെയ്യുന്നു.

ചിത്രശാല

  • ശ്രീചിത്ര ആയുർവേദ തീരം
  • അനിയൻ ചിത്രശാല

ശ്രദ്ധരായ വ്യക്തികൾ

  1. ജഡ്ജ് ബാലകൃഷ്ണൻ
  2. ലെയ്ട്ന്റ് കേണേൽ മുഹമ്മദ്‌ ഇസ്ഹാക

ടൂറിസം

പഞ്ചവടി ബീച്ചും എടക്കഴിയൂർ ബീച്ചും ഇടക്കഴിയൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇന്ത്യയിലെ ആദ്യത്തേതും വലുതുമായ പൊതു അക്വേറിയമാണ് മറൈൻ വേൾഡ് അക്വേറിയം. എടക്കഴിയൂർ ജുമാമസ്ജിദ് ചന്ദനക്കുടം നേർച്ചയ്ക്ക് പ്രസിദ്ധമാണ്.

ആഘോഷങ്ങൾ

എടക്കഴിയൂർ നേർച്ച

എടക്കഴിയൂർ സ്വദേശിന്റെ വർണ്ണനാദ വിസ്മയമാണ് എടക്കഴിയൂർ നേർച്ച. കേരളത്തിലെ പ്രശസ്ത ആഘോഷങ്ങളിൽ ഒന്നാണ് എടക്കഴിയൂർ ആണ്ട് നേർച്ച. തൃശ്ശൂരിൽ ചാവക്കാട് എടക്കഴിയൂർ ജുമാ മസ്ജിദിൽ നടക്കുന്ന ആണ്ട് നേർച്ചയാണ് ഇത്. എല്ലാവർഷവും ജനുവരി മാസത്തിലാണ് നേർച്ച നടക്കാറുള്ളത്.

മണത്തല ചന്ദനക്കുടം നേർച്ച

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന മണത്തല ജുമാമസ്ജിദിൽ നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് മണത്തല ചന്ദനക്കുടം നേർച്ച. ചാവക്കാടിൻറെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഹൈദ്രോസുകുട്ടി മൂപ്പർ വീരമൃത്യ വരിച്ചതിൻറെ സ്മരണാർത്ഥമാണ് ഈ നേർച്ച നടത്തപ്പെടുന്നത്. എല്ലാ വർഷവും മകരമാസത്തിൽ ഇവിടെ ചന്ദനക്കുടം എഴുന്നെള്ളിപ്പും താബൂത്ത് കാഴ്ചയും നടത്തിവരുന്നു.

അവലംബം