എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/ചരിത്രം
(എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1927ല് ശ്രീരാമകൃഷ് ണ പ്രസ്ഥാനത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.മഹത്തായ ത്യാഗത്തിന്റെ കഥ പറയുന്ന പുരാതന വിദ്യാലയമാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാ മന്ദിരം ഹൈയ്യർ സെക്കണ്ടറി സ്കൂൾ. ഈ മഹാസ്ഥാപനത്തിന്റെ കഥ ത്യാഗീശാനന്ദ എന്ന തപോധനന്റെ ജീവിതവുമായി കെട്ടു പിണഞു കിടക്കുന്നു. വടക്കേ കുറുപ്പത്ത് കൃഷ്ണ മേനോൻ ത്യാഗീശാനന്ദ സ്വാമികളായത് ശ്രീരാമകൃഷ്ണ പരമ്പരയോടുള്ള ആദരവും ഗാന്ധിമാർഗ്ഗത്തിലൂടെ ജീവിതത്തെ ശുദ്ധീകരിക്കുന്നതിനുള്ള ആനന്ദവും കൊണ്ടാണ്.