എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
Young Innovators Programme ശാസ്ത്രപഥം എന്നത് കെ-ഡിസ്‌ക്കും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി നടത്തുന്ന ഹൈസ്കൂൾ കോളേജ് തലത്തിലെ കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ സമർപ്പിക്കാനുള്ള ഒരു വേദിയാണ്.. YIP ഇൽ ഞങ്ങളുടെ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ ശ്രീനന്ദൻ ,വിഷ്ണുസായി, അർജുൻ എന്നിവർ Smart ID Card എന്ന ഐഡിയ സമർപ്പിക്കുകയും അത് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.സ്കൂളിലെ സയൻസ് അദ്ധ്യാപികയായ ആശ ടീച്ചറും പൂർവ അദ്ധ്യാപകനായിരുന്ന അജയൻ സാറും കുട്ടികൾക്ക് വേണ്ട പിന്തുണ നൽകുകയും ജില്ലാ തലത്തിലേക്കും സംസ്ഥാന തലത്തിലേക്കും ഐഡിയ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കെ-ഡിസ്ക്കിന്റെ ധനസഹായമായ ഇരുപത്തയ്യായിരം രൂപ മൂന്നു കുട്ടികൾക്കുമായി ലഭിച്ചു.