എസ്. വി. ഹൈസ്കൂൾ പുല്ലാട്/ഗണിത ക്ലബ്ബ്-17
വളരെ രസകരമായ ഒരു വിഷയമാണ് ഗണിതം. ഏറ്റവും പ്രഗല്ഭ മതിയായ ഗണിതശാസ്ത്രജ്ഞ ആണ് നമ്മുടെ പ്രകൃതി. നമ്മുടെ ചുറ്റുപാടുമുള്ള വിസ്മയ ദൃശ്യങ്ങൾ കണക്കുകൂട്ടിയാണ് പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. മൃഗങ്ങളിൽ പോലും ഗണിത ബോധം അന്തർലീനമാണ്. കോഴിക്കുഞ്ഞുങ്ങൾ ഏതെങ്കിലും ഒന്നിനെ നഷ്ടപ്പെട്ടാൽ തള്ളക്കോഴി ബഹളം വെച്ച് നടക്കുന്നതും കാണാം. മനുഷ്യനിലും ഈ ഗണിത ബോധം ശക്തമായി ഒളിഞ്ഞിരിപ്പുണ്ട്. എന്നാൽ ചില കുട്ടികൾക്ക് ഗണിതത്തോട് അകൽച്ചയാണ്. കുട്ടികളിൽ ഗണിത താല്പര്യം വർദ്ധിപ്പിക്കുന്നതിനും ആസ്വാദ്യകരമായി അനുഭവപ്പെടുന്നതിനുള്ള ഒരു വേദിയാണ് മാത്സ് ക്ലബ്ബ്. മാത്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ- പഠനോപകരണ നിർമ്മാണം, ഗണിത പതിപ്പ്, ഗണിത മാഗസിൻ, ഫോട്ടോ ക്വിസ്, ഗണിത ക്വിസ്, പാറ്റേൺ, പസിൽസ്, ഗണിത കേളികൾ, ഗണിതപ്പാട്ട് ഗണിതലാബ്, ജ്യാമിതീയ ചിത്രങ്ങൾ, ശാസ്ത്രജ്ഞരുടെ കുറിപ്പുകൾ, ഗണിത പ്രദർശനം, ഗണിതമേള, ഗണിതോത്സവം.എല്ലാ വെള്ളിയാഴ്ചയും ഒരു മണി മുതൽ ഒന്നര വരെയാണ് മാത്സ് ക്ലബ്ബിലെ അംഗങ്ങൾ ഒത്തുചേരുന്നത്. പ്രധാന അദ്ധ്യാപകനും ഗണിത അധ്യാപകരും ഓരോ ക്ലാസിലെയും തെരഞ്ഞെടുത്ത കുട്ടികളും ചേർന്നതാണ് ഈ ക്ലബ്ബ്. ഓരോ യോഗത്തിലും ഗണിത പ്രവർത്തനങ്ങൾ അവതരിപ്പിച്ച കുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാം കാറുണ്ട്. എല്ലാ മാസവും ഗണിത അസംബ്ലിയിൽ ഗണിത പതിപ്പ് പ്രകാശനം ചെയ്യുന്നുണ്ട്. എല്ലാ വർഷവും കുട്ടികൾ ഗണിത മേളകളിൽ എല്ലാ ഇനങ്ങളിലും പങ്കെടുക്കാറുണ്ട്. കൂടുതൽ കുട്ടികളും ജില്ലാ തലം വരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. 2017-18 വർഷത്തിൽ ആര്യ സതീഷ് എന്ന കുട്ടി നമ്പർചാർട്ട് നിർമ്മാണത്തിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത മികച്ച നിലവാരം പുലർത്തി. 2019-2018 വർഷത്തിൽ 8A ക്ലാസിലെ സുബീഷ് രാജ് എന്ന കുട്ടി സ്റ്റിൽ മോഡലിൽ സംസ്ഥാനതലത്തിൽ പങ്കെടുത്തു. മികവ് ഉത്സവത്തിൽ മാത്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പഠനോപകരണ പ്രദർശനവും ഗണിത നാടകം, ഗണിത തിരുവാതിര, ഗണിത ഡാൻസ് എന്നിവയും നടത്തി.