എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതി അമ്മയാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ മക്കളാണ്. മക്കളുടെ ധർമ്മമാണ് അമ്മയെ നല്ലതുപോലെ സംരക്ഷിക്കുക എന്നുള്ളത്. ഇല്ലെങ്കിൽ മക്കളായ നമ്മൾ ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല. പഴയ തലമുറകൾക്ക് ചൂണ്ടികാണിക്കാൻ ഒരു പ്രകൃതി ഉണ്ടായിരുന്നു. കുറെ മനുഷ്യ സ്നേഹികളും . അവർ സ്നേഹിച്ചും പരിചരിച്ചും പ്രകൃതിയെ വളർത്തിക്കൊണ്ടേയിരുന്നു. എന്നാൽ ഇന്നത്തെ തലമുറയും സമൂഹം പ്രകൃതിയെ ഓരോ ദിവസവും ചൂഷണം ചെയ്തു കൊണ്ടേയിരിക്കുന്നു. ഇന്ന് നമ്മൾ പ്രകൃതിയിലുളള എല്ലാ ജീവജാലങ്ങളുടേയും അവകാശം നശിപ്പിക്കുന്നു.. ഇന്ന് പ്രകൃതിയിൽ ആശ്വസിക്കാൻ എന്താണുള്ളത്. പഴയ കാലത്ത് വെള്ളത്തിനും വായുവിനും ഒന്നും തന്നെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മനുഷ്യന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ പിടിപെട്ടിരുന്നില്ല. ഇന്ന് ജനങ്ങൾ നഗരങ്ങളിലേക്ക് ചേക്കേറുന്നു. നഗരങ്ങളെല്ലാം ഇന്ന് മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിക്കുന്നു. അവിടുത്തെ ജനങ്ങളേയും അത് പല രീതിയിലും ബാധിക്കുന്നു.. ആരോഗ്യ സംബന്ധമായ പ്രശനങ്ങളാൽ നഗരവാസികൾ ബുദ്ധിമുട്ടുന്നു.. ഗ്രാമങ്ങളുടെ സ്ഥിതിയും ഏതാണ്ട് ഇതുപോലെ തന്നെയാണ്. നഗരങ്ങളിൽ ജനങ്ങൾ തിങ്ങി പാർക്കുന്നതു മൂലം മാലിന്യ പ്രശനങ്ങൾ ഉണ്ടാകുന്നു. ശുചീകരണത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇത് മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കുന്നതിന് കാരണമാകുന്നു…. പരിസ്ഥിതി മലിനീകരണം കാർഷിക മേഖലയുടെ തകർച്ചക്കും കാരണമായി. ചാലുകളും തോടുകളും സ്വന്തം താൽപര്യത്തിനു വേണ്ടി മനുഷ്യൻ ഉപയോഗിക്കുന്നു. ഇത് കാർഷിക മേഖലയുടെ തകർച്ചക്ക് കാരണമാകുന്നു. വരൾച്ചയും പ്രളയവും കാർഷിക മേഖലയെ തകർക്കുന്നു. പ്രളയം, ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, എന്നിവ ഭൂമിയുടെ ഫലപുഷ്ടിയെ നശിപ്പിക്കുന്നു. ഇതു മൂലം ഒട്ടേറെ ജീവജാലങ്ങൾക്ക് വംശനാശം വരെ സംഭവിക്കുന്നു. നഗരവൽക്കരണവും വ്യവസായവൽക്കരണവും പരിസ്ഥിതിയെയും മനുഷ്യരുൾപ്പെടെയുള്ള ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. മനുഷ്യൻ പ്രകൃതിയോട് ചെയ്ത ചൂഷണങ്ങൾ വരും തലമുറയേയും ബാധിക്കുന്നു. മനുഷ്യന്റെ സംസകാരവും മൂല്യങ്ങളും തകരുന്നതിന് പ്രകൃതി ചൂഷണം കാരണമാവുന്നു. അതുകൊണ്ട് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തി നമ്മുടെ അമ്മയായ ഭൂമിയെ സംരക്ഷിക്കാം.

അരുന്ധതി . എൽ
10 B എസ് .വി .എച്ച് .എസ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം