സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 55 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.തൃശൂർ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഹോക്കി പരിശീലനത്തിനേർപെടുന്ന ഹോക്കി ക്ലബ് ആണ്   ശ്രീകൃഷ്ണ  ഹോക്കി ക്ലബ്

എൽ പി  യു പി ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഐ ടി ലാബുകളുണ്ട് അതിൽ ഹൈസ്‌കൂൾ ലാബ് ശീതീകരിച്ചതാണ് .മൂന്ന് ലാബുകളിലായി ഏകദേശം അൻപതോളം ഡെസ്ക് ടോപുകളും അത്ര തന്നെ ലാപ്ടോപ്പുകളും ഉണ്ട് . 22 ക്ലാസ്സ് മുറികൾ പ്രൊജക്ടർ കംപ്യുട്ടറുകളോട് കൂടിയ സ്മാർട്ട് ക്ലാസ്സ് മുറികളാണ് .

കൂടാതെ ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരു സയൻസ് ലാബും ഗണിത ലാബും ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാലയും സ്‌കൂളിലുണ്ട് . കൂടാതെ ഓരോ ക്ലാസിലും പ്രത്യേകം ക്ലാസ്സ് ഗ്രന്ഥശാലയും നിലിവിലുണ്ട്