എസ്. എൻ. യു. പി. എസ് നല്ലമാടൻചള്ല/Say No To Drugs Campaign
ലഹരിവിരുദ്ധമാസാചരണം ലഹരിമുക്തകേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുകന്നതിനും വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം നടയുന്നതിനും സംസ്ഥാനത്തിൽ 2022 ഒക്ടോബർ 2 മുതൽ നവംബർ 1 വരെ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിൻറെ ഭാഗമായി ഞങ്ങളുടെ വിദ്യാലയത്തിലും ഒക്ടോബർ 6 ന് രാവിലെ 10 മണിക്ക് തന്നെ സ്കൂൾ ഹാളിൽ ചേർത്ത യോഗത്തിൽ ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടനചടക്കുകൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയുണ്ടായി. തുടർന്ന് ചിറ്റൂർ സ്റ്റേഷനിലെ സീനിയർ ഓഫീസർ യേശുദാസ് സർ സ്കുളിലെത്തുകയും വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ ലഹരിയുടെ ഭീകരത കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചു. 26-ാം തീയ്യതി പെരുമാട്ടി പഞ്ചായത്ത് പ്രസിഡൻറ് റിഷാ പ്രോംകുമാർ, വാർഡ് മെമ്പർ ശ്രീ. നാരായണൻകുട്ടി സാറും ലഹരി ഉപയോഗവും, അതിൻറെ ദൂഷ്യങ്ങളും കുട്ടികളിൽ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.