എസ്. എസ്. എച്ച. എസ്. ഷേണി/അക്ഷരവൃക്ഷം/ പെരുന്തച്ച൯

Schoolwiki സംരംഭത്തിൽ നിന്ന്
പെരുന്തച്ചൻ

“അകലേക്ക് നോക്കൂ കാണാം അവിടെയുണ്ടൊരു കുടിൽ അതി൯െ്റ കോലായിൽ ദുഃഖിച്ചിരിപ്പു വൃദ്ധൻ തൊലിയുമെല്ലുമല്ലാതൊന്നുമില്ല ശരീരത്തിൽ ആകെത്തളർന്നു- പോയാവൃദ്ധൻ" ആ വൃദ്ധൻ ആരാണെന്നോ? തച്ചുശാസ്ത്രത്തിലും കൊത്തുപണികളിലും അഗ്രഗണ്യനായ പെരുന്തച്ചൻ. പറയിപ്പെറ്റ പന്തിരുകുലത്തിലെ മൂന്നാമൻ, ഐതിഹ്യകഥയിലൂടെ ഇന്നും ജീവിച്ചിരിക്കുന്ന ആ തച്ച൯െ്റ കഥയാണ് ഞാൻ ഇന്ന് പറയാ൯ പോകുന്നത്. തച്ചുശാസ്ത്രത്തിൽ പെരുന്തച്ചനുള്ള പ്രാവണ്യം അതുപോലെയോ അതിൽ കൂടുതലോ മകനും ലഭിച്ചിരുന്നു. " അച്ചനെ വെല്ലും മക൯െ്റ സിദ്ധികൾ നാട്ടിൽ മുഴുവൻ പാട്ടായി അവ൯െ്റ കൗശലവിദ്ധ്യകൾ കാണാൻ ആളുകൾ പലവഴി വരവായി" അങ്ങനെയിരിക്കെ നാട്ടുകാരുടെ ആവശ്യപ്രകാരം ഉളിയന്നൂർ പുഴയ്ക്കൊരു പാലം പണിതു. മൂത്താശ്ശാരിയുടെ ശിൽപ്പവിരുദ്ധ് പറഞ്ഞറിയിക്കണ പാലം. പാലത്തിനടിയിൽ ഒരു നേരംപോക്കിനെന്നപോലെ തച്ചൻ ഒരു പാവയെ ഘടിപ്പിച്ചു. യാത്രക്കാർ പാലത്തിലോട്ട് കയറുമ്പോൾ ഒരു മാലാഖയെപ്പോൽ പാവ പൊന്തി വരും. നടന്ന് പാലത്തിന് മധ്യത്തിലെത്തുമ്പോൾ പാവ ആഞ്ഞു തുപ്പും. അടടടേേട... തച്ചനായ പെരുന്തച്ചനെപ്പോലെ വെണം. “പാവശ്ശല്യം മൂലം പലരുംപാലം കേറാൻ പേടിച്ചു കേറിയവർക്കോ കഷ്ടം കഷ്ടം മുഖത്തു നന്നായി തുപ്പേറ്റു " നാലു ദിവസം കഴിഞ്ഞില്ല അതാ തച്ചന്റെപാവയ്ക്ക് അടുത്ത് മറ്റൊരു പാവ തച്ചന്റെ പാവ തുപ്പാനൊരുങ്ങുമ്പോൾ അത് അതിന്റെ കരണത്തടിച്ചു. ആളുകൾക്ക് വിസ്മയത്തോടൊപ്പം ഞെട്ടലാണുണ്ടായത്, കാരണം ആ പാവയെയുണ്ടാക്കിയത് മകനായിരുന്നു. "രസകരമാമീ രംഗം കാണാൻ കേട്ടവർ കേട്ടവർ വരവായി സ്വന്തം കരണത്തടിയേറ്റതുപോൽ പാവം തച്ചൻ വിഷമിച്ചു " എത്ര പെട്ടന്നാണ് കാര്യങ്ങൾ പോയ് മറഞ്ഞത്. തച്ചനൊരു നേരംപോക്കിന് ഒരു പാവയെ നിർമിച്ചു, അതുപോലുള്ളൊരു പാവയെ ഉണ്ടാക്കാനുള്ള അവകാശം മകനുമില്ലേ. അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ഒരു ദിവസം തമ്പുരാൻ പെരുന്തച്ചനെ വിളിപ്പിച്ചു. “പെരുന്തച്ചാ നമ്മുടെ കോലിന് പുത്തൻ ഒരാനപ്പന്തൽ പണിയണം കേമായിരിക്കണം, എന്തിയേ?” "പണം കൊണ്ട് മാത്രം മതി .” തച്ചന്റെ മനസ്സ് നൊന്തു. തച്ചുശാസ്ത്രത്തെ പറ്റി തന്നോടാരും ഇതുവരെ ഇങ്ങനെ സംസാരിച്ചിട്ടില്ല. “ഹൈ, ഇത്ര ആലോചിക്കാനെന്തിരിക്കുന്നു തനിക്ക് പറ്റൂലന്ന് വച്ചാൽ ആ കൊച്ചനേങ്കൂടിയങ്ങട് കൂട്ടിക്കോന്നേ" "കൊച്ചനിപ്പൊ തച്ചനേക്കാൾ കേമാ തിരുമേനി" കാരസ്ഥ്യൻ പറഞ്ഞു. “ഹൈ നോമതു കേട്ടിരിക്ക്ണൂ, അതല്ലേ നോം പറഞ്ഞത് അയാളോടും കൂടി ആലോചിച്ചിട്ട്.....” തച്ച൯െ്റ മനസ്സ് വേദനിച്ചു. ആ വാക്കുകൾക്ക് വീതുളിയേക്കാൾ മൂർച്ചയുള്ളതായി തച്ചന് തോന്നി.എന്നാൽ എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി തച്ചൻ മകനോട് ചെന്ന് കാര്യം പറഞ്ഞു. അങ്ങനെ എല്ലാ തച്ചന്മാരും കൂടി പണി കെങ്കേമമായി നടന്നു കൊണ്ടിരിക്കെ, അതാ മുകൾതട്ടിലിരുന്ന തച്ചന്റെ കൈ തെറ്റി വീതുളി താഴേക്ക് പതിച്ചു. കണ്ടവരെല്ലാം കണ്ണുപൊത്തി. “താഴെ നിന്ന മക൯െ്റ കഴുത്തിൽ വീതുളി ചെന്നു പതിച്ചല്ലോ പിന്നീടൊന്നും ഓർമയിലില്ല തളർന്നുവീണു പെരുന്തച്ചൻ " ആ തളർച്ചയിൽ‌ നിന്നും എണീക്കാൻ പിന്നീടൊരിക്കലും പെരുന്തച്ചന് സാധിച്ചിട്ടില്ല. എല്ലാ വ്യഥകളും ഉള്ളിലൊതുക്കി തച്ചനിന്നും ത൯െ്റ പൊത്തിൽ കഴിയുകയാണ്. "അപവാദത്തിൽ അലയൊലിയങ്ങനെ ‍ ചറ്റിയടിച്ചു നാടെങ്ങുംഅതി൯െ്റ നടുവിൽ ജീവഛവമായ് ചുരുണ്ടുകൂടി പെരുന്തച്ചൻ" സ്വന്തം മകനെ വകവരുത്തിയ ദുഷ്ടൻ എന്ന് സമൂഹം അദ്ദേഹത്തെ അധിക്ഷേപിച്ചു. എന്നാൽ എല്ലാ സങ്കങ്ങളും ഉള്ളിലൊതുക്കി അറിയാതെ വന്നുപോയ കൈപ്പിഴയെ ശപിച്ചുകൊണ്ട് ഇന്നും കഴിയുന്നു.


NAJIHA ZAINABA I M
8 D എസ്. എസ്. എച്ച. എസ്. ഷേണി
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ