എസ്. എസ്.കെ. എ.എസ് എൻ.യു പി സ്കൂളിലെ ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • പ്രവേശനോത്സവം
  • പരിസ്ഥിതി ദിനം
  • വായനാദിനം
  • ബഷീർ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • അദ്ധ്യാപക ദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി ദിനം
  • ശിശുദിനം
  • റിപ്പബ്ലിക് ദിനം
  • ഈ ദിനങ്ങളെല്ലാം വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. ഓരോ ദിനങ്ങൾക്കും        യോജിച്ച രീതിയിൽ ക്വിസ് മത്സരങ്ങളും, പ്രസംഗ മത്സരങ്ങളും, പോസ്റ്റർ നിർമ്മാണവും, പ്രദർശനങ്ങളും, മത്സരങ്ങളും നടത്താറുണ്ട്. എല്ലാ ദിനാചരണങ്ങൾ ക്കും ആവശ്യമായ രീതിയിൽ ഐ. ടി സൗകര്യങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്

പ്രവേശനോത്സവം 2022-2023

         വളരെ വിപുലമായ രീതിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. പിടിഎ മെമ്പർമാർ, രക്ഷിതാക്കൾ,വാർഡ് കൗൺസിലർ , സമീപവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ വിദ്യാലയത്തിൽ നല്ല രീതിയിൽ പ്രവേശന ഉത്സവം ആഘോഷിച്ചു.ഉച്ചയ്ക്ക് കുട്ടികൾക്ക് പായസ ത്തോടുകൂടി സദ്യ നൽകി.

ജൂൺ 5, പരിസ്ഥിതി ദിനം  

സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സന്ദേശം വായിച്ചു. പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി, പരിസ്ഥിതി ക്വിസ് നടത്തി, സ്കൂളിലും വീട്ടിലും തൈ നടൽ നടത്തി, പോസ്റ്റർ നിർമ്മാണം നടത്തി

ജൂൺ 19 വായനാദിനം

      ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാവാരം പരിപാടി ജൂൺ 19 ന് ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപികയായ ശ്രീമതി.ശ്രീദേവി ടീച്ചർ വായനയുടെ പ്രാധാന്യത്തെ കുറിച്ചും,വായിക്കേണ്ട രീതിയെ കുറിച്ചും, തിരഞ്ഞെടുക്കേണ്ട പുസ്തകങ്ങളെ കുറിച്ചും,വായനാകുറിപ്പ് എഴുതേണ്ട  രീതിയെക്കുറിച്ചും  വിശദമായി ഒരു ക്ലാസ് തന്നെ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ അസംബ്ലിയിലും, ക്ലാസിലും ആയി വിവിധ സാഹിത്യകാരന്മാരെ പരിചയപ്പെടൽ,ബുക്ക് റിവ്യൂ, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പദ്യങ്ങൾ,കഥകൾ എന്നിവ അവതരിപ്പിക്കൽ  ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്തി. വായനാദിന ക്വിസ് നടത്തി ഇതിന്റെ ഭാഗമായി സമീപത്തെ ലൈബ്രറി സന്ദർശിച്ച്പുസ്തകങ്ങൾ എടുത്ത് വായിക്കുവാൻ സൗകര്യമൊരുക്കി.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം

       ലഹരിയുടെ ഉപയോഗം കുട്ടികളിൽ അമിതമാകുന്ന ഈ കാലഘട്ടത്തിൽ, അതിന് ഒരു നിയന്ത്രണം ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ് ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് ഒരു ക്ലാസ്സ് നൽകി. ലഹരി വിരുദ്ധ പോസ്റ്റർ,ക്വിസ് എന്നിവ നടത്തി.