എസ്.വി.എൽ.പി.എസ് പാലേമാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ് എസ്.വി.എൽ.പി.എസ് പാലേമാട്. എടക്കര ഗ്രാമ പഞ്ചായത്തിലെ ഒരു എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളാണിത്. 1963 ൽ ആണ് ഈ സ്കൂൾ ആരംഭിച്ചത്. ഒരു കാർഷിക ഗ്രാമമായ പാലേമാടിലെ നിവാസികൾ ആദ്യമായി 1962 ൽ ഒരു വായനാശാല രൂപീകരിച്ചു.അതിനോട് ചേർന്ന് ഒരു അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും ഉണ്ടായി.1963-ൽ എ .എൽ.പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ മാനേജർ എടവണ്ണ സ്വദേശിയായ കുഞ്ഞിപേരി സാഹിബ് ആയിരുന്നു.

1964 ൽ ഈ സ്കൂളിലേക്ക് അധ്യാപകനായി എത്തിചേർന്ന ശ്രീ.ഭാസ്കരപിള്ളയുടെ സാരഥ്യത്തിലൂടെ സ്കൂൾ പടിപടിയായി ഉയർന്നു. 1968-ൽ അപ്പർ പ്രൈമറിയും, 1984-ൽ ഹൈസ്കൂളും 1991-ൽ ഹയർ സെക്കണ്ടറി സ്കൂളും 2000- ത്തിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും പ്രവർത്തനമാരംഭിച്ചു. 1991 ഒക്ടോബർ ഒന്ന് മുതൽ ശ്രീ വിവേകാനന്ദ ലോവർ പ്രൈമറി സ്കൂൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

ഇന്ന് ഈ സ്ഥാപനം കോളേജ്, BEd, MEd എന്നിങ്ങനെ ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയമായി മാറി പ്രദേശത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതി. ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രസിഡണ്ടായി ശ്രീ.കെ ആർ ഭാസ്ക്കരൻ പിള്ള സാറും മാനേജരായി ശ്രീമതി ടി.വി സുമതികുട്ടി അമ്മയും പ്രവർത്തിക്കുന്നു.