എസ്.വി.എൽ.പി.എസ്. പാലേമാട് /കുട്ടികൃഷിത്തോട്ടം
കുഞ്ഞുകൈകൾ ഒരുക്കി കുട്ടിത്തോട്ടം...
എടക്കര മലയോര മേഖലയായ പാലേമാട് എന്ന കാർഷിക ഗ്രാമത്തിലെ കുരുന്നുകൾ ഡൗൺ കാലത്ത് സ്കൂളിലെത്താനും കളിക്കാനും പോവാനാവാതെ വിഷമിച്ചിരുന്ന സമയത്താണ് ബോറടി മാറ്റാനും കൃഷിയെ അറിയാനും വേണ്ടിയായിരുന്നു പാലേമാട് svLP സ്കൂളിലെ അധ്യാപകർ കുട്ടികൃഷിത്തോട്ടം പദ്ധതി ഒരുക്കിയത്.പദ്ധതിക്ക് തുടക്കം കുറിച്ച് രജിസ്ട്രേഷനും ആരംഭിച്ചു ., വിരലിൽ എണ്ണാവുന്ന കട്ടികളേ ഉണ്ടാവൂ എന്ന് കരുതിയ സ്കൂൾ അധികൃതരെ ഞെട്ടിച്ച് കുരുന്നുകൾ ആവേശത്തോടെ പദ്ധതിയുടെ ഭാഗമായി മാറി. ലോക്ക്ഡൗണും കൊറോണയും കാരണം 100 ലേറെ കുട്ടികൾക്ക് എങ്ങനെ വിത്ത് എത്തിക്കും എന്ന ദൗത്യം കോഡിനേറ്റർമാരായ ജയകൃഷ്ണനും, മിഖ്ദാദും ഏറ്റെടുത്തു .രജിസ്ട്രർ ചെയ്ത ഓരോ കുട്ടികളുടെ കൈകളിലേക്ക് ചീര, വെണ്ട, പയർ, പടവലം, മത്തൻ, കുമ്പളം ,മുളക്, പാവൽ എന്നീ വിത്തുകൾ നേരിട്ടെത്തി,. രജിസ്ട്രർ ചെയ്ത കുട്ടികൾക്ക് കുട്ടിത്തോട്ടം എന്ന ഗ്രൂപ്പും ഉണ്ടാക്കി' കൃഷി ഓഫീസർ ബെന്നിസാർ, ശ്രീജയ് എന്നിവർ പിന്തുണയുമായി കൂട്ടിനെത്തി,.. കുട്ടികൾക്ക് വിത്ത് കൈമാറിയപ്പോൾ പ്രധാന അധ്യാപിക D, ലളിതാമണിയമ്മ പറഞ്ഞത് കുട്ടികൾ തന്നെ വിത്ത് നടുകയും അതിനെ പരിപാലിക്കുകയും ചെയ്യണം, പൂർണ്ണമായി ജൈവ രീതിയിലാവണം വളപ്രയോഗം ഓരോ ഘട്ടത്തിലും അതിൻ്റെ ഫോട്ടോസ്, വീഡിയോസ് എന്നിവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണം .H m ൻ്റെ നിർദ്ദേശം കുഞ്ഞുമക്കൾ ഏറ്റെടുത്തു ആവേശത്തോടെ കുഞ്ഞുകൈകൾ കൊണ്ട് മണ്ണിളക്കി വിത്തുകൾക്ക് ജീവൻ നൽകാനായി മൽസരിച്ചു,.വിത്ത് കുഴിച്ചിടുന്നതും വെള്ളമൊഴിക്കുന്നതും തങ്ങളുടെ വിത്തുകളെ പരിപാലിക്കാനും കുഞ്ഞുമക്കൾ സമയം കണ്ടെത്തി .മക്കളുടെ കൃഷിക്ക് രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകി വളം ഇടുന്നതിനും പന്തൽ ഒരുക്കാനും രക്ഷിതാക്കളും ഒപ്പം കൂടി അതോടെ കുട്ടികൃഷി ഉഷാറായി വിവിധ വീടുകളിലായി ഒരേക്കറിലധികം സ്ഥലത്ത് തോട്ടം ഒരുങ്ങി. കൃഷിയുടെ വിവിധ ഘട്ടങ്ങൾ മോണിട്ടറിങ്ങിനായി രക്ഷിതാക്കൾ ഫോണിൽ പകർത്തി ഗ്രൂപ്പിലെക്ക് അയച്ചു,.കുട്ടികൾക്ക് വിത്തുകൾ പരിചയപെടാനും, കൃഷി രീതികൾ, അറിയാനും ഒപ്പം എങ്ങനെയാണ് കൃഷി ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അറിവ് നൽകാൻ ഈ പദ്ധതി സഹായിച്ചതായി രക്ഷിതാക്കൾ പറയുന്നു.. അപ്രതീക്ഷിതമായി സ്കൂളിലെത്തിയ AE0 തനത് പ്രവർത്തനത്തിന് പൂർണ്ണ പിന്തുണയും പ്രോൽസാഹനവും നൽകി എടക്കരക്യഷി ഓഫീസർമാരായ ബെന്നിസാർ, ശ്രീജയ് എന്നിവർ കുട്ടി കർഷകരെ അനുമോദിക്കുകയും പ്രോൽസാഹന സമ്മാനങ്ങൾ നൽകുകയും, ചെയ്തു. പദ്ധതിയിൽ പങ്കെടുത്ത മുഴുവൻ കുട്ടി കർഷകർക്കും സമ്മാനമായി സർട്ടിഫിക്കറ്റുകളും തൈകളും വിതരണം ചെയ്തു.