ഒരു നുള്ളു കണ്ണീരു വാർത്തുകൊണ്ടീ ലോക
വ്യഥയോട് ചേരുന്നു നാം ഏവരും
ഭയമല്ല കരുതലാണിവടെ നാം
അതിജീവനത്തിൻ കഥപറയാം
സൃഷ്‌ടിച്ച സൃഷ്ട്ടാവ് പോലും പകച്ചു
നിൻ ചെയ്തികൾ കണ്ടു കണ്ണടച്ചു
നിൻ ബന്ധനത്തിന്റെ ചുരുളഴിച്ച
നമ്മുടെ ആതുരസേവകരെ
വാനോളം വാഴ്ത്തി പുകഴ്ത്തീടാം .