എസ്.യു.എൽ..പി.എസ് . കുറ്റൂർ/അക്ഷരവൃക്ഷം/ഒരു പാവം കുട്ടിയുടെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പാവം കുട്ടിയുടെ കഥ

ഉപരി പഠനത്തിന് വഴികൾ കണ്ടെത്താൻ അവൻ കളിപ്പാട്ടങ്ങൾ വിറ്റ് നടക്കും. വെയിലേറ്റ് തളർന്ന് ഒരു ദിവസം മുന്നിൽ കണ്ട വീടിന്റെ വരാന്തയിൽ വിശ്രമിക്കാനിരുന്നു. വീട്ടമ്മയോട് കുറച്ച് വെള്ളം ചോതിച്ചു. അവന്റെ വിശപ്പ് വായിക്കാൻ ആ യുവതിക്ക് പെട്ടന്ന് തന്നെ സാധിച്ചു. കൊണ്ട് വന്നത് വെള്ളമല്ല വലിയ ഒരു ഗ്ലാസ് നിറയെ മധുരമിട്ട പാൽ  അവൻ അത് ആർത്തിയോടെ കുടിച്ച് പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അവർ തടഞ്ഞു. സഹായത്തിന് പണം വാങ്ങരുതന്ന് എന്റെ അമ്മ പഠിപ്പിച്ചിട്ടുണ്ട് ആ ചെറിയ വീടും പൂച്ചക്കണ്ണുള്ള വീട്ടമ്മയും അവൻറ മനസ്സിൽ നിന്ന് മാഞ്ഞില്ല വർഷങ്ങൾ പാഞ്ഞു പോയി വീട്ടമ്മ വൃദ്ധയായി അസുഖം ബാധിച്ച് നഗരത്തിലെ ആശുപത്രിയിലെത്തി ഓപ്പറേഷൻ വേണ്ടി വന്നു മിടുക്കനായ ഡോക്ടറുടെ നല്ല പരിചരണത്തിൽ രോഗം മാറി പക്ഷേ വലിയ ഒരു ബില്ലാണ് കയ്യിൽ കിട്ടിയത് അവർ നെട്ടി തുകയുടെ താഴെ ബില്ല് അടച്ചു എന്ന സീലുണ്ട് അതിനും താഴെ ഇങ്ങെനെ എഴുതിവെച്ചിട്ടുണ്ട്

"അമ്മെ അന്നത്തെ പാലിന് പകരമായി ഇന്നത്തെ ബില്ല് അടച്ചിട്ടുണ്ട്"

വിശന്ന് പൊരിഞ്ഞ അന്നത്തെ കുട്ടി ഇന്ന് പേര് കേട്ട ഡോക്ടറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അമ്മയുടെ പൂച്ചക്കണ്ണ് നിറഞ്ഞു ബില്ല് കണ്ണിൽ ചേർത്ത് വച്ച് പ്രാർത്തിച്ചു 'ദൈവമെ...... ഹൃദയങ്ങളിൽ സ്നേഹം പടർത്തുന്നവനെ നന്ദി'

ഫാത്തിമ റിൻഷി
4 B എസ്‌.യു.എൽ.പി സ്കൂൾ, കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ