സഹായം Reading Problems? Click here


എസ്.പി.എച്ച്.എസ്.എസ് ഉപ്പുതറ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രകൃതി

പ്രകൃതിയുടെ സൃഷ്ടി യാണ് ഗ്രാമങ്ങൾ.എന്നാൽ മനുഷ്യരുടെ സൃഷ്ടിയാണ് നഗരങ്ങൾ. പ്രകൃതി യിൽ എല്ലാത്തിനും ഒരു ക്രമമുണ്ട് എല്ലാ ജീവജാലങ്ങൾക്കും അവയുടേതായ പ്രത്യേക സ്ഥാനം ഉണ്ട്. കാടിനും മലയ്ക്കും പുഴയ്ക്കും എല്ലാം പ്രത്യേക സ്ഥാനം ഉണ്ട്കാടെവിടെ മക്കളെ കൂടെവിടെ മക്കളെ കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളെ. നാമെല്ലാം കേട്ടുമറന്ന ഒരു കവിതയാണ് ഇത്. എന്നാൽ എന്നെങ്കിലും ഒന്ന് ഇരുന്ന് ചിന്തിച്ചിട്ടുണ്ടോ ഈ പറഞ്ഞ കാര്യങ്ങളേ ഒക്കെ പ്പറ്റി . ഒരു വെള്ളപ്പൊക്കം മണ്ണിടിച്ചിൽ ഒക്കെ ഉണ്ടാകുമ്പോൾ നാമൊക്കെ വേവലാതിപ്പെടാറു ണ്ട് എന്താണ് ഇതിനെയൊക്കെ ഇല്ലാതാക്കുന്നത്. നമ്മുടെ കൃഷിയിടങ്ങളും മറ്റും ഇല്ലാതാകുമ്പോൾ ഞാൻ പരാതിപ്പെടാറുണ്ട് ഇല്ലാതായ പലതിനെയും പറ്റി എന്താണ് ഇതിനെയൊക്കെ ഇല്ലാതാക്കുന്നത് ദുരന്തം എന്ന് നമ്മൾ ഓമനപ്പേരിട്ട് വിളിക്കുന്ന കുറേ കാര്യങ്ങൾ മാനവ വംശം അതിന്റെ എന്റെ സ്വാർത്ഥ തല അനുഭവങ്ങൾക്കായി പ്രകൃതിയെഇല്ലാതാക്കുന്നു. ജീവജാലങ്ങളെല്ലാം ആഹാരത്തിനുവേണ്ടവകപ്രകൃതി ഒരുക്കിയിട്ടുണ്ട്ജീവജാലങ്ങൾ ക്കെ ല്ലാം ആഹാരത്തിനുവേണ്ടവക പ്രകൃതി ഒരുക്കിയിട്ടുണ്ട്. അതുപോലെതന്നെ പ്രകൃതിയിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ വീണ്ടും പ്രയോജനം ഉള്ളതാക്കി മാറ്റാനും അങ്ങനെ പരിസ്ഥിതി സംരക്ഷിക്കാനും ഉള്ള മാർഗങ്ങൾ പ്രകൃതിയിൽ തന്നെയുണ്ട്. പക്ഷേ മനുഷ്യന്റെ സ്വാർത്ഥത കാരണം പ്രകൃതിസമ്പത്തു കളിൽ ക്രമാതീത മായ മാറ്റം ഉണ്ടാകുന്നു. പ്രകൃതിയുടെ താളം തെറ്റുന്നു ആ താളം തെറ്റൽ നമുക്ക് നേരെ ആക്കാം. പ്രകൃതിയുടെ ജീവ തല അനുഭവത്തിലേക്ക് നമുക്കൊന്ന് ഇറങ്ങി ചെല്ലാം. പൂക്കളും മനോഹരമായ ഗാനങ്ങൾ പാടി കുളിർമ നൽകുന്ന കിളികളെയും അങ്ങനെ എല്ലാം നോക്കി നമുക്ക് പ്രകൃതിയുമായുള്ള ആത്മബന്ധം വർധിപ്പിക്കാം. ദിവസം 25000 ടൺ മാലിന്യങ്ങൾ ആണ് ന്യുയോർക്ക് നഗരത്തിൽ നീക്കം ചെയ്യുന്നത്. കേരളത്തിലെ കോട്ടയം പട്ടണത്തിൽ ദിനംപ്രതി ഉണ്ടാകുന്ന മാലിന്യം പത്തു ടൺ മാത്രമാണ്. തിരുവനന്തപുരത്ത് 300 ടൺ കൊച്ചിയിൽ 400 ടൺ ഇങ്ങനെ പോകുന്നു. കേരളമൊട്ടാകെ നോക്കിയാലും ആയിരക്കണക്കിന് മാലിന്യങ്ങൾ വരികയില്ല അതിനാൽ ഇത് നീക്കം ചെയ്യാനുള്ള ശ്രമവും വളരെ കുറഞ്ഞ തോതിൽ മാത്രം. ബാംഗ്ലൂർ സിറ്റിയിൽ ദിനംപ്രതി 2000 ടൺ ചെന്നൈയിൽ 3500 ടണ്ണും മാലിന്യങ്ങൾ ദിനംപ്രതി ഉണ്ടാവുന്നുണ്ട് പക്ഷേ അവയെ ദിനംപ്രതി നീക്കം ചെയ്ത് നഗരം ശുദ്ധീകരിക്കുന്നു. ടൂറിസം ഒരു വ്യവസായമായി അംഗീകരിച്ചിട്ടുള്ള കേരളം ഇക്കാര്യത്തിൽ മുൻപോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. കേരള സർക്കാർ 2004 ശുചിത്വ കേരള കർമ്മ പദ്ധതിക്ക് തുടക്കമിട്ടു. വിദ്യാലയങ്ങളിൽ ശുചിത്വ കേരള പദ്ധതിക്ക് രൂപംനൽകി. ശുചിത്വ മിഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു ആരോഗ്യവകുപ്പ് കൈക്കൊള്ളുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പകർച്ചവ്യാധികൾ ആരോഗ്യ പ്രശ്നങ്ങൾ ശുചിത്വ പൂർണമായ ഒരു പരിസ്ഥിതി ഉണ്ടാക്കി എടുക്കേണ്ടതിന്റെ ആവശ്യത്തിലേക്ക് ആണ് വിരൽചൂണ്ടുന്നത്. കുടുംബ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളും പൊതുജനങ്ങളും സർക്കാരും ഒത്തുചേർന്നുള്ള പ്രവർത്തനം ഉണ്ടായാൽ ശുചിത്വ കേരളം എന്ന സ്വപ്നം നമുക്ക് യാഥാർത്ഥ്യം ആക്കാം അതിനായി നമുക്ക് കൈകൾ കോർക്കാം. പ്രകൃതി നമ്മുടെ അമ്മയാണ് ആമ നമ്മളെ പരിപാലിക്കുന്ന പോലെ നമുക്കും പ്രകൃതിയെ പരിപാലിക്കാം. നമ്മളെ തന്നെ ശുചി ഉള്ളവരായി കാക്കാം. അങ്ങനെ പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കാം. കോവിഡ് പോലെയുള്ള പകർച്ചവ്യാധികളെ നമ്മുടെ സമൂഹത്തിൽ നിന്ന് വേരോടെ പിഴുതെറിയാം. ശുദ്ധവായു വായുവും ശുദ്ധജലവും ശുദ്ധ മണ്ണും ശുദ്ധമായ മനസ്സും നമുക്ക് സ്വന്തമാക്കാം. എല്ലാം ശുദ്ധം ആകുമ്പോൾ മനസ്സ് അറിയാതെ പാടും പ്രകൃതി മനോഹരി നീ എത്ര സുന്ദരി. നിന്നിൽ ഞാൻ വിഹ രിക്കട്ടെ സന്തോഷമായ്.

അഞ്ചു തോമസ്
9D സെന്റ് ഫിലോമിനാസ് എച്ച്എസ്എസ് ഉപ്പുതറ
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം