എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/സംസ്കൃത ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ശ്രാവണ പൂർണിമ ദിനമായ ആഗസ്റ്റ് പന്ത്രണ്ട് വെള്ളിയാഴ്ച സംസ്കൃത ദിനമായി ആചരിക്കുകയുണ്ടായി.കുമ്പളം ആർ പി എം ഹൈസ്കൂളിലെ റിട്ടയേർഡ് സംസ്കൃത അധ്യാപകൻ ശശിധരൻ മാസ്റ്ററാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി ജി പ്രതാപൻ സംസ്കൃത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.ക്ലബ് അംഗങ്ങൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.പത്താം ക്ലാസ് എ ഡിവിഷനിലെ അഫ്‍നാസ് അനീഷ് സംസ്കൃതദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.