എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/ഭരണഘടന ദിനാചരണം
ഭരണഘടന ദിനാചരണം ഭരണഘടനയുടെ ആമുഖത്തിന്റെ കൂറ്റൻ മാതൃക ഒരുക്കിക്കൊണ്ടാണ് ഈ വർഷം ആഘോഷിക്കപ്പെട്ടത്.ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ സഫീർമോൻ,അദ്വൈത് സി പ്രമോദ് എന്നീ കുട്ടികളാണ് ഈ മാതൃക തയ്യാറാക്കിയതിന് നേതൃത്വം വഹിച്ചത്.ചിത്രകലാ അധ്യാപകനായ പ്രജീഷ് ചന്ദ്രൻ,സോഷ്യൽ സയൻസ് അധ്യാപകരായ ഷിജി സി എസ്,ശാരി കെ ആർ എന്നിവരാണ് കുട്ടികൾക്ക് വേണ്ട പിന്തുണ നൽകിയത്.നവംബർ ഇരുപത്താറ് അവധി ആയതിനാൽ തൊട്ടടുത്ത ദിവസമാണ് ദിനാചരണം നടത്തപ്പെട്ടത്.ഇരുപത്തേഴാം തീയതി രാവിലെ പത്തുമണിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്‍മിസ്‍ട്രസ് എസ് ആർ ശ്രീദേവി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഇൻഡ്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കി കുട്ടികൾ അസംബ്ലിയിലും ക്ലാസ് മുറികളിലും പ്രദർശിപ്പിക്കുകയുണ്ടായി.